ദുബൈ: കാസർകോട് നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ നിവാസികളുടെ വാട്ട്സ്അപ്പ് കൂട്ടായ്മയായ ‘പടിഞ്ഞാറ്റം കൊഴുവൽകൂട്ട’ത്തിെൻറ ആഭിമുഖ്യത്തിൽ വിഷു ആഘോഷിച്ചു. കരാമയിലെ ഹോട്ടലിൽ നടന്ന ആഘോഷപരിപാടികളിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറോളംപേർ പങ്കെടുത്തു. കൂട്ടായ്മയിലെ അംഗങ്ങൾ അവതരിപ്പിച്ച നിരവധി കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. കേരള കലാ കേന്ദ്രയുടെ സ്ത്രീ രത്ന അവാർഡ് ജേതാവ്സ്വീനഡി. നായർ, പ്രവാസത്തിന്റെ 25 വർഷം പൂർത്തിയാക്കിയ എം.ചന്ദ്രശേഖരൻ, ഗണേഷ് കരിങ്ങാട്ട്, യുവ കവി രമേഷ്നായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രശാന്ത്നായർ, ശശി പൈനി, കെ.ബിജു, സുജ അജീഷ്, ഉജീഷ് നായർ, അനൂപ്പുറവങ്കര, പി, കിഷോർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.