??????????????? ??????????? ???? ??????? ???????? ???????? ?????? ?????????? ???? ??????

ചൊവ്വയുടെ ആദ്യ ചിത്രം പുറത്തുവിട്ട്​ ഹോപ്പ്

ദു​ബൈ: 493 ദ​ശ​ല​ക്ഷം കി​ലോ​മീ​റ്റ​ർ ദൂ​രം ല​ക്ഷ്യ​മി​ട്ട്​ യാ​ത്ര തു​ട​ങ്ങി​യ യു.​എ.​ഇ​യു​ടെ ചൊ​വ്വ പ​ര്യ​വേ​ക്ഷ​ണ പേ​ട​ക​മാ​യ ഹോ​പ്പ്​ പ്രോ​ബ്​ ആ​ദ്യ ചി​ത്രം പു​റ​ത്തു​വി​ട്ടു. യാ​ത്ര തു​ട​ങ്ങി ര​ണ്ട്​ ദി​വ​സം പോ​ലും തി​ക​യു​ന്ന​തി​ന്​ മു​മ്പാ​ണ്​ ചൊ​വ്വ​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ട്വി​റ്റ​റി​ലൂ​ടെ വി​വ​രം അ​റി​യി​ച്ച​ത്.

ല​ക്ഷ​ക്ക​ണ​ക്കി​ന്​ കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്ന്​ ഹോ​പ്പ്​ പ്രോ​ബ്​ ചു​വ​ന്ന​ഗ്ര​ഹ​ത്തി​​​െൻറ ചി​ത്രം അ​യ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ട്വി​റ്റ​റി​ൽ കു​റി​ച്ചു. പേ​ട​ക​ത്തി​ലെ കാ​മ​റ ട്രാ​ക്കി​ങ്​ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച്​ ല​ക്ഷ്യ​സ്​​ഥാ​ന​ത്തി​​​െൻറ ചി​ത്ര​മാ​ണ്​ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​ഴ്​ മാ​സ​ത്തെ യാ​ത്ര​ക്കൊ​ടു​വി​ൽ 2021 ഫെ​ബ്രു​വ​രി​യി​ൽ ഹോ​പ്പ്​ ചൊ​വ്വ പ്ര​വേ​ശ​നം ന​ട​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. 

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.