?????????? ??????????????? ?????? ????????????? ??????????? ??????????

വ്യായാമ നടത്തക്കാര്‍ക്ക് നാലര കിലോമീറ്റര്‍ പാതയൊരുക്കി അജ്മാന്‍

അ​ജ്മാ​ന്‍: വ്യാ​യാ​മ ന​ട​ത്ത​ക്കാ​ര്‍ക്ക് നാ​ല​ര കി​ലോ​മീ​റ്റ​ര്‍ പാ​ത​യൊ​രു​ക്കി അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ. ഉ​മ്മു​ല്‍ ഖു​വൈ​ന്‍ അ​തി​ര്‍ത്തി​യോ​ട് ചേ​ര്‍ന്ന സ​ഫി​യ പ്ര​ദേ​ശ​ത്താ​ണ് റ​ബ​റൈ​സ്​​ഡ് ന​ട​പ്പാ​ത​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ന​വീ​ന രീ​തി​യി​ല്‍ 80 ല​ക്ഷം ദി​ര്‍ഹം ചെ​ല​വ​ഴി​ച്ചാ​ണ് ഈ ​പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കി​യ​ത്. വ്യാ​യാ​മം ചെ​യ്യു​ന്ന​വ​ര്‍ക്ക്  രാ​ത്രി​യി​ലും സൗ​ക​ര്യ​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് 310 സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍ പാ​ത​യോ​ട​നു​ബ​ന്ധി​ച്ച് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 

അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള കൃ​ഷി, പൊ​തു ഉ​ദ്യാ​ന വ​കു​പ്പാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള സ​ഫി​യ പാ​ര്‍ക്കി​ന് സ​മീ​പ​ത്താ​ണ് ഈ ​ന​ട​പ്പാ​ത. പാ​ര്‍ക്കി​നോ​ട് ചേ​ര്‍ന്ന 1600 മീ​റ്റ​ര്‍ ന​ട​പ്പാ​ത കൂ​ടാ​തെ​യാ​ണ് ഈ ​നാ​ല​ര കി​ലോ​മീ​റ്റ​ര്‍ പാ​ത. സ​ഫി​യ പാ​ര്‍ക്കി​നോ​ട് ചേ​ര്‍ന്ന ന​ട​പ്പാ​ത​യി​ല്‍ നി​ന്ന് ഈ ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. 
സ​ന്ദ​ര്‍ശ​ക​ര്‍ക്ക് ആ​സ്വാ​ദ്യ​ക​ര​മാ​കും വി​ധം പാ​ത​യോ​ട​നു​ബ​ന്ധി​ച്ച് ഈ​ന്ത​പ്പ​ന​ക​ളും പൂ​ന്തോ​ട്ട​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ജ്മാ​നി​ല്‍ നി​ന്നും ഉ​മ്മു​ല്‍ ഖു​വൈ​നി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​യ ഇ​ത്തി​ഹാ​ദ് റോ​ഡി​ല്‍ നി​ന്നും ഇ​വി​ടേ​ക്ക് വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്. പാ​ത​യോ​ട​നു​ബ​ന്ധി​ച്ച് സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി നി​ര​വ​ധി സൗ​ജ​ന്യ പാ​ര്‍ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ്യാ​യാ​മ​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ങ്കി​ലും കോ​വി​ഡ്‌ സാ​ഹ​ച​ര്യം മു​ന്‍ നി​ര്‍ത്തി എ​ല്ലാ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​നും പ്ര​ദേ​ശ​ത്ത് ഒ​ത്ത് കൂ​ട​ലും ഇ​രി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ർ​ദേ​ശി​ച്ചു. 

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.