???????????, ??.???, ?????? ???????? ?????? ????????

അടച്ചുപൂട്ടലല്ല; തുറന്നിടലാണ്​ പരിഹാരം...

ലോ​കം മു​ഴു​വ​ൻ അ​ഴി​ഞ്ഞാ​ടി​യ മ​ഹാ​മാ​രി സം​രം​ഭ​ക​ലോ​ക​ത്തെ പ​ല രീ​തി​യി​ലാ​ണ്​ ബാ​ധി​ച്ച​ത്. ക​ര​ളു​റ​പ്പോ​ടെ പി​ടി​ച്ചു നി​ന്ന​വ​രു​ണ്ട്, ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ച്ച​വ​രു​ണ്ട്, തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ട്ട​വ​രു​ണ്ട്, താ​ൽ​കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി​യ​വ​രു​ണ്ട്... എ​ന്നാ​ൽ, യു.​എ.​ഇ​യി​ൽ കോ​വി​ഡ്​ അ​തി​​െൻറ ഉ​ന്ന​തി​യി​ലെ​ത്തി​യ സ​മ​യ​ത്ത്​ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​​ തു​ട​ങ്ങു​ക​യും കൂ​ടു​ത​ൽ പേ​ർ​ക്ക്​ ​ജോ​ലി കൊ​ടു​ക്കു​ക​യും ചെ​യ്​​ത ഒ​രാ​ളു​ണ്ട്. പ​ട്ടാ​മ്പി കാ​ര​ക്കാ​ട്​ പു​ലാ​ക്ക​ൽ മു​ഹ​മ്മ​ദ്​ എ​ന്ന മാ​നൂ​ട്ടി. മ​ഹാ​മാ​രി വ​ലി​യൊ​രു യാ​ഥാ​ർ​ഥ്യ​മാ​യി ക​ൺ​മു​ന്നി​ൽ നി​ൽ​ക്ക​ു​േ​മ്പാ​ൾ ത​ന്നെ 16,000 ച​തു​ര​ശ്ര അ​ടി​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​ണ് ക​ലി​മ ഗ്രൂ​പ്​​ അ​ൽ ​െഎ​നി​ലെ ഹി​ലി സ​നാ​യി​ൽ തു​റ​ന്ന​ത്. ‘എ​ന്നെ ഞാ​നാ​ക്കി​യ​ത്​ അ​ൽ​െ​എ​നാ​ണ്. റെ​ഡി​മെ​യ്​​ഡ്​ ഷോ​പ്പി​ൽ ജോ​ലി​ക്കാ​ര​നാ​െ​യ​ത്തി​യ എ​​നി​ക്ക്​ എ​ല്ലാം ത​ന്ന​ത്​ ഇൗ ​നാ​ടും നാ​ട്ടു​കാ​രു​മാ​ണ്. അ​വ​ർ വ​ലി​യൊ​രു പ്ര​തി​സ​ന്ധി​യി​ൽ നി​ൽ​ക്കു​േ​മ്പാ​ൾ ക​ണ്ണ​ട​ച്ച്​ നി​ൽ​ക്കാ​നാ​വി​ല്ല. 

ലാ​ഭ, ന​ഷ്​​ട​ങ്ങ​ൾ​ക്കു​പ​രി​യാ​യി ഉ​പ​ഭോ​ക്​​തൃ സേ​വ​നം ല​ക്ഷ്യ​മി​ട്ടാ​ണ്​ അ​ൽ​െ​എ​നി​ലെ സ്​​ഥാ​പ​നം തു​റ​ന്ന​ത്. കു​റ​ഞ്ഞ നി​ര​ക്കി​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക്​ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. അ​തു​കൊ​ണ്ടാ​ണ്​ കോ​വി​ഡി​നെ വ​ക​വെ​ക്കാ​തെ ഏ​പ്രി​ലി​ൽ ത​ന്നെ സ്​​ഥാ​പ​നം തു​റ​ന്ന​ത്​’-​മു​ഹ​മ്മ​ദ്​ പ​റ​യു​ന്നു. മൂ​ന്ന്​ പ​തി​റ്റാ​ണ്ടാ​യി പ്ര​വാ​സ​ലോ​ക​ത്തു​ള്ള മു​ഹ​മ്മ​ദ്​​ ജി.​സി.​സി​യി​ലു​ട​നീ​ളം ക​ർ​ട്ട​ൻ വ്യ​വ​സാ​യ​ത്തി​ൽ ശൃ​ഖ​ല​ക​ളു​ള്ള ക​ലി​മ ഗ്രൂ​പ്പി​​െൻറ എം.​ഡി​യാ​ണ്. എ​ന്നാ​ൽ, ആ​ദ്യ​മാ​യാ​ണ്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ലോ​ക​ത്തേ​ക്ക്​ കാ​ലെ​ടു​ത്ത്​ വെ​ക്കു​ന്ന​ത്. കോ​വി​ഡ്​ കാ​ല​മാ​യ​തി​നാ​ൽ ​അ​മി​ത പ്ര​തീ​ക്ഷ​ക​ളു​ടെ ഭാ​ര​മി​ല്ലാ​തെ​യാ​യി​രു​ന്നു സ്​​ഥാ​പ​നം തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ 80 ശ​ത​മാ​ന​ത്തോ​ളം ക​ച്ച​വ​ട​മാ​യി. തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ടും വി​സി​റ്റി​ങ്​ വി​സ​യി​ലെ​ത്തി ക​ഷ്​​ട​പ്പെ​ട്ടും നി​ന്ന 30ഒാ​ളം പേ​ർ​ക്ക്​ ജോ​ലി കൊ​ടു​ക്കാ​നാ​യി എ​ന്ന​താ​ണ്​ ഏ​റ്റ​വും വ​ലി​യ​കാ​ര്യം. പ​രി​ച​യ സ​മ്പ​ന്ന​രാ​യ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നും ഇ​ത്​ ഉ​പ​ക​രി​ച്ചു.

‘കോ​വി​ഡ്​ തു​ട​ങ്ങി​യ ശേ​ഷം ജ​ന​ങ്ങ​ൾ​ക്ക്​ ഏ​റ്റ​വും ആ​വ​ശ്യം ഭ​ക്ഷ​ണ​മാ​യി​രു​ന്നു. ജീ​വ​ൻ നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ഭ​ക്ഷ​ണം വേ​ണ​മ​ല്ലോ. അ​തു​കൊ​ണ്ടാ​ണ്​ മ​ടി​ച്ചു നി​ൽ​ക്കാ​തെ കോ​വി​ഡ്​ കൊ​ടു​മ്പി​രി​കൊ​ണ്ട ഏ​പ്രി​ൽ ആ​റി​ന്​ ത​ന്നെ സ്​​ഥാ​പ​നം തു​റ​ന്ന​ത്. എ​ന്ത്​ ​പ്ര​ശ്​​ന​മു​ണ്ടാ​യാ​ലും 20 ശ​ത​മാ​നം ആ​ളു​ക​ളെ​ങ്കി​ലും സ്​​ഥാ​പ​ന​ത്തി​ൽ എ​ത്തു​മെ​ന്ന്​ ഉ​റ​പ്പാ​യി​രു​ന്നു. ഇ​താ​ണ്​ ആ​ത്​​മ​വി​ശ്വാ​സ​മേ​കി​യ​ത്​’-​മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. മു​ൻ​ക​രു​ത​ലി​​െൻറ മാ​തൃ​ക കൂ​ടി​യാ​ണ്​ മു​ഹ​മ്മ​ദ്. പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം വ​ന്ന ശേ​ഷം ഇ​തു​വ​രെ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യി​ട്ടി​ല്ല. സ്വ​ന്തം സ്​​ഥാ​പ​നം ഉ​ദ്​​ഘാ​ട​നം പോ​ലും ഒാ​ൺ​ലൈ​നാ​യാ​ണ്​ ക​ണ്ട​ത്. പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക്​ ഇ​തു​വ​രെ പോ​യി​ട്ടി​ല്ല. ദു​ബൈ നാ​ദ​ൽ ഷെ​ബ ശോ​ഭ ഹാ​ർ​ട്ട​ലാ​ൻ​ഡി​ലെ വീ​ട്ടി​ലെ ഒാ​ഫി​സ്​ മു​റി​യി​ലി​രു​ന്ന് എ​ല്ലാം​ നി​യ​ന്ത്രി​ക്കു​ക​യാ​ണ്​ അ​ദ്ദേ​ഹം. ‘പേ​ടി​യാ​യി​ട്ട​ല്ല വീ​ട്ടി​ലി​രി​ക്കു​ന്ന​ത്. ധൈ​ര്യ​മു​ള്ള​തു​കൊ​ണ്ടാ​ണ്. ഞാ​ൻ പു​റ​ത്തി​റ​ങ്ങി​യി​ല്ലെ​ങ്കി​ലും ബി​സി​ന​സ്​ ഒ​രു കോ​ട്ട​വും ത​ട്ടാ​തെ ന​ട​ത്താ​മെ​ന്ന ധൈ​ര്യ​വും ആ​ത്​​മ​വി​ശ്വാ​സ​വു​മു​ണ്ട്​’. 

കോ​വി​ഡ്​ തു​ട​ങ്ങി​യ​തോ​ടെ ക​ർ​ട്ട​ൻ ബി​സി​ന​സ്​ 20 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങി​യി​രു​ന്നു. അ​ൽ ​െഎ​നി​ലെ റെ​ഡി​മെ​യ്​​ഡ്​ സ്​​ഥാ​പ​ന​ത്തി​ലും ക​ച്ച​വ​ടം കു​റ​ഞ്ഞു. എ​ന്നാ​ൽ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ഇ​പ്പോ​ഴും സ​ജീ​വ​മാ​ണ്​. ഇ​തി​നി​ട​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ സ്​​ഥാ​പ​ന​ങ്ങ​ൾ 15 ദി​വ​സം അ​ട​ച്ചി​ടേ​ണ്ടി വ​ന്നു. 1992ൽ ​അ​ൽ​െ​എ​നി​ലെ റെ​ഡി​മെ​യ്​​ഡ്​ ഷോ​പ്പി​ൽ ജീ​വ​ന​ക്കാ​ര​നാ​യാ​ണ്​ തു​ട​ക്കം. ഇ​തി​നി​ട​യി​ലും പ്ര​വാ​സ മു​റി​ക​ളി​ൽ നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ​ക്കാ​യി വാ​ച്ച്​ പോ​ലു​ള്ള സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച്​ ചെ​റി​യ രീ​തി​യി​ൽ ക​ച്ച​വ​ട​വും ന​ട​ത്തി. ’95ലാ​ണ്​ സ്വ​ന്ത​മാ​യി സ്​​ഥാ​പ​നം തു​ട​ങ്ങു​ന്ന​ത്. ജോ​ലി ചെ​യ്​​തി​രു​ന്ന റെ​ഡി​മെ​യ്​​ഡ്​ ഷോ​പ്പ്​ ത​ന്നെ ഏ​റ്റെ​ടു​ത്ത്​ ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ന്ന​ത്തെ ഉ​ട​മ​ക​ൾ സ​ഹാ​യി​ച്ച​തി​നാ​ലാ​ണ്​ ഇൗ ​സ്​​ഥാ​പ​നം ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. 1600 സ്​​ക്വ​യ​ർ​ഫീ​റ്റ്​ മു​റി​യി​ലാ​യി​രു​ന്നു തു​ട​ക്കം. 2002ൽ ​അ​ൽ​െ​എ​നി​ൽ ത​ന്നെ വ​ലി​യൊ​രു റെ​ഡി​മെ​യ്​​ഡ്​ സ്​​ഥാ​പ​നം തു​റ​ന്നു. 2006ൽ ​ആ​ണ്​ ക​ർ​ട്ട​ൻ ബി​സി​ന​സ്​ തു​റ​ന്ന​ത്. കു​വൈ​ത്തി​ൽ ഒ​ഴി​കെ എ​ല്ലാ ജി.​സി.​സി​യി​ലും ശൃം​ഖ​ല​ക​ളു​ണ്ട്. അ​നു​ജ​ൻ​മാ​രാ​ണ്​ ഇ​തി​​െൻറ മേ​ൽ​നോ​ട്ടം. 

ലോ​ക്​​ഡൗ​ൺ കാ​ല​ത്തെ പ​ഠ​നം:
വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ നേ​ര​വും കാ​ല​വും പ്രാ​യ​വു​മി​ല്ലെ​ന്ന് പ​റ​യു​ന്ന​ത്​ വെ​റും വാ​ക്ക​ല്ല. അ​തൊ​രു യാ​ഥാ​ർ​ഥ്യ​മാ​ണ്. അ​തി​​െൻറ തെ​ളി​വാ​യി 50ാം വ​യ​സ്സി​ലും മു​ഹ​മ്മ​ദ് പ​ഠ​ന​ത്തി​ലാ​ണ്​. മൂ​ന്ന്​ മാ​സം ദൈ​ർ​ഘ്യ​മു​ള്ള മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും അ​മേ​രി​ക്ക​ൻ ഇം​ഗ്ലീ​ഷ്​ പ​ഠ​ന​വു​മെ​ല്ലാ​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്​ മു​ഹ​മ്മ​ദ്. ‘ലോ​ക്​​ഡൗ​ൺ കാ​ലം എ​നി​ക്ക്​ അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു. പ​ല​കാ​ര്യ​ങ്ങ​ളി​ലും മാ​റി ചി​ന്തി​ക്കാ​ൻ ക​ഴി​ഞ്ഞു. ബി​സി​ന​സ്​ ഡി​ജി​റ്റ​ലാ​ക്കു​ന്ന​തി​നെ കു​റി​ച്ച്​ കൂ​ടു​ത​ൽ പ​ഠി​ക്കാ​ൻ സ​മ​യം കി​ട്ടി. സൂം ​മീ​റ്റി​ങ്ങു​ക​ൾ ജീ​വി​ത​ത്തി​​െൻറ ഭാ​ഗ​മാ​യി. നേ​ര​ത്തെ എ​ട്ട്​ മ​ണി​ക്കൂ​ർ ഉ​റ​ങ്ങി​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ ആ​റ്​ മ​ണി​ക്കൂ​ർ പോ​ലും ഉ​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല. ബാ​ക്കി​യു​ള്ള സ​മ​യ​ത്ത്​ പ​ഠ​ന​മാ​ണ്’. 

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.