ദുബൈ: ടെലികമ്യൂണിക്കേഷനിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്ന വിഷയത്തിൽ െഎക്യരാഷ്ട്ര സഭയുടെ ഇ-ഗവൺമെൻറ് നടത്തിയ സർവേയിൽ അറബ് രാജ്യങ്ങളിൽ യു.എ.ഇക്ക് ഒന്നാം സ്ഥാനം. ഏഷ്യൻ രാജ്യങ്ങളിൽ രണ്ടാം സ്ഥാനവും യു.എ.ഇ സ്വന്തമാക്കി. ഇൻറർനെറ്റ് ഉപയോക്താക്കളുടെ സൂചികയിൽ ആഗോളതലത്തിൽ 13ാം സ്ഥാനത്തായിരുന്ന യു.എ.ഇ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചുകയറി. ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ സൂചികയിലും വൻകുതിപ്പാണ് യു.എ.ഇ നടത്തിയിരിക്കുന്നത്.
68ാം സ്ഥാനത്തുനിന്ന് 29ാം സ്ഥാനത്തേക്കാണ് ഉയർന്നത്. മൊബൈൽ സബ്സ്ക്രിപ്ഷൻ സൂചികയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ് യു.എ.ഇ. മൊബൈൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സബ്സ്ക്രിപ്ഷൻ സൂചികയിൽ രണ്ടാം സ്ഥാനത്തായിരുന്ന യു.എ.ഇ ഒന്നാം സ്ഥാനത്തേക്ക് കയറി. രാജ്യത്തെ പ്രമുഖ മൊബൈൽ ഒാപറേറ്റർമാരായ ഇത്തിസാലാത്ത്, ഡു എന്നിവയുടെ പ്രവർത്തനമാണ് യു.എ.ഇയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. അറബ് മേഖലയിൽ ആദ്യമായി 5ജി നടപ്പാക്കിയ യു.എ.ഇ ലോകരാജ്യങ്ങളിൽ നാലാം സ്ഥാനവും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.