സെപ്​റ്റംബറിൽ സ്​കൂൾ തുറക്കും; കോവിഡ്​ പരിശോധന നിർബന്ധം 

അബൂദബിയിലെ സ്‌കൂളുകൾക്ക് സെപ്റ്റംബറിൽ തുറക്കാൻ അനുമതി, അധ്യാപകർക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കും​ കോവിഡ്​ പരിശോധന നിർബന്ധം
അ​ബൂ​ദ​ബി: 2020-2021 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പ​ഠ​നം സ്‌​കൂ​ളു​ക​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ൽ സെ​പ്റ്റം​ബ​റി​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ലെ സ്‌​കൂ​ളു​ക​ൾ​ക്ക് അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ വൈ​ജ്ഞാ​നി​ക വ​കു​പ്പ് (അ​ഡെ​ക്) അ​നു​വാ​ദം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​തി​നു​മു​മ്പ് കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്നും അ​ഡെ​ക് നി​ർ​ദേ​ശി​ച്ചു. 

എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും അ​ഡെ​ക് പു​റ​പ്പെ​ടു​വി​ച്ചു. എ​ല്ലാ ജീ​വ​ന​ക്കാ​രും ര​ക്ഷി​താ​ക്ക​ളും സ്മാ​ർ​ട്ട് മൊ​ബൈ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ള്ള വി​ദ്യാ​ർ​ഥി​ക​ളും കോ​വി​ഡ് രോ​ഗി​ക​ളു​മാ​യു​ള്ള ഇ​ട​പെ​ട​ൽ ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ൽ ഹൊ​സ്ൻ ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം. മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും സ​മീ​പ​കാ​ല​ത്തെ യാ​ത്ര​ക​ളു​ടെ വി​വ​രം അ​റി​യി​ക്ക​ണം. 12 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്‌​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്കും മാ​സ്‌​ക് നി​ർ​ബ​ന്ധ​മാ​ണ്. 
ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​ത്ത് മാ​സ്‌​കു​ക​ൾ നീ​ക്കം​ചെ​യ്യാം. എ​ന്നാ​ൽ, ക​ർ​ശ​ന​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി ഡെ​സ്‌​ക് ഷീ​ൽ​ഡു​ക​ളും ശി​പാ​ർ​ശ ചെ​യ്യു​ന്നു. 

ഇ​തെ​ല്ലാം സ്‌​കൂ​ളു​ക​ളി​ൽ സു​ഗ​മ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് അ​ഡെ​ക് മാ​സ​ങ്ങ​ളാ​യി ര​ക്ഷാ​ക​ർ​തൃ പ്ര​തി​നി​ധി​ക​ൾ, അ​ധ്യാ​പ​ക​ർ, ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ എ​ന്നി​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ട്. വ്യ​ക്തി​ഗ​ത സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ, സ്‌​ക്രീ​നു​ക​ൾ, പാ​ർ​ട്ടീ​ഷ​നു​ക​ൾ, മ​റ്റു സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കാ​ൻ സ്‌​കൂ​ളു​ക​ൾ അ​ധി​കൃ​ത​രോ​ട് അ​ഡെ​ക് പ്ര​ത്യേ​കം അ​ഭ്യ​ർ​ഥി​ച്ചു. സ്‌​കൂ​ളി​ലെ പ്ര​ദേ​ശ​ങ്ങ​ൾ പ​തി​വാ​യി അ​ണു​മു​ക്ത​മാ​ക്കു​ക​യും ശു​ചീ​ക​രി​ക്കു​ക​യും ഉ​യ​ർ​ന്ന ശു​ചി​ത്വ നി​ല​വാ​രം പു​ല​ർ​ത്തു​ക​യും വേ​ണം. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ആ​രോ​ഗ്യ​സു​ര​ക്ഷ​യെ സ​ഹാ​യി​ക്കു​ന്ന​തി​ന് സ്‌​കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും ത​യാ​റാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ഫീ​സ് ആ​നു​കൂ​ല്യം, ഒാ​ൺ​ലൈ​ൻ പേ​മ​​െൻറ്​ സം​വി​ധാ​നം, സ്പ്ലി​റ്റി​ങ് ടേം, ​പ്ര​തി​മാ​സ ത​വ​ണ​ക​ളാ​യി ഫീ​സ് അ​ട​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യും സ്​​കൂ​ൾ അ​ധി​കൃ​ത​ർ ഒ​രു​ക്കും. 
വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ സു​ര​ക്ഷി​ത​മാ​യ തി​രി​ച്ചു​വ​ര​വ് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് അ​ഡെ​ക് അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​മീ​ർ അ​ൽ ഹ​മ്മാ​ദി അ​റി​യി​ച്ചു.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.