ദുബൈ: കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്ക് മടങ്ങാൻ പ്രയാസപ്പെട്ട നൂറു0കണക്കിന് പ്രവാസികൾക്ക് ആശ്വാസമേകി, പ്രവാസി ഇന്ത്യൻ ജനതയുടെ മുഖപത്രമായ ഗൾഫ് മാധ്യമവും മീഡിയവണും ചേർന്ന് ആവിഷ്കരിച്ച് നടപ്പാക്കിയ ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയിലൂടെ ഏതാനും പേർക്കുകൂടി സൗജന്യമായി നാട്ടിലേക്ക് മടങ്ങാം. വന്ദേ ഭാരത് വിമാനങ്ങളിലും മിഷൻ വിങ്സ് ഒഫ് കംപാഷൻ ചാർേട്ടഡ് വിമാനത്തിലുമായി 250ഒാളം പേരാണ് യു.എ.ഇയിൽനിന്ന് മാത്രം ഇതിനകം ഈ പദ്ധതി മുഖേന ആശ്വാസതീരമണഞ്ഞത്.
ജോലി നഷ്ടപ്പെട്ടവരോ സന്ദർശക വിസയിലെത്തി തൊഴിലന്വേഷണശ്രമം വിഫലമായവരോ മറ്റേതെങ്കിലും പ്രയാസങ്ങൾ അനുഭവിക്കുന്നവരോ ആയ തികച്ചും അർഹരായ 100 പേർക്കുകൂടിയാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ യു.എ.ഇയിൽനിന്ന് ടിക്കറ്റ് ലഭ്യമാക്കുക. ആവശ്യക്കാർ https://woc.madhyamam.com/ എന്ന വെബ്സൈറ്റ് മുഖേന ഉടൻ അപേക്ഷിക്കണം. ‘ഈമാസം 25 ന് ദുബൈയിൽ നിന്ന് പുറപ്പെടുന്ന ചാർട്ടേഡ് വിമാനത്തിൽ കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കാണ് അവസരം ലഭിക്കുക.’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.