ദുബൈ: തൊഴിലാളികൾ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് ദുബൈ എമിറേറ്റ്സ് റോഡിലാണ് അപകടം. രാത്രി 7.10ഒാടെയാണ് വിവരം ദുബൈ ട്രാഫിക് പൊലീസിെൻറ കൺട്രോൾ റൂമിൽ അറിയുന്നത്.
ഉടൻതന്നെ സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിൽ എത്തിച്ചതായി ദുബൈ ട്രാഫിക് പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹാരി അൽ മസ്റൂയി പറഞ്ഞു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. എട്ടുപേർക്ക് ചെറിയ പരിക്ക് മാത്രമാണുള്ളത്. ബ്രേക്ഡൗണായ ലോറി മാറ്റാൻ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.