?????????????????? ???????? ?????? ?????? ????? ?????

അജ്മാനിലെ താമസക്കാര്‍ക്ക്​ സൗജന്യ പരിശോധന 

അ​ജ്മാ​ന്‍: അ​ജ്മാ​നി​ലെ താ​മ​സ​ക്കാ​ര്‍ക്കാ​യി ദി​നം​പ്ര​തി സൗ​ജ​ന്യ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ദി​വ​സ​വും 2000 പേ​ര്‍ക്കാ​ണ് സൗ​ജ​ന്യ പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​മ്പ​നി​ക​ളി​ലും ജോ​ലി​ചെ​യ്യു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രോ​ഗ്യ-​സാ​മൂ​ഹി​ക സം​ര​ക്ഷ​ണ മ​ന്ത്രാ​ല​യ​ത്തി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മേ​ധാ​വി ഹ​മ​ദ് ത​ര്യം അ​ല്‍ ഷം​സി പ​റ​ഞ്ഞു. അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പ്, അ​ജ്മാ​ന്‍ പൊ​ലീ​സ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന ഒ​രു​ക്കു​ന്ന​ത്. 

അ​ജ്മാ​ൻ എ​മി​റേ​റ്റി​ലെ എ​ല്ലാ നി​വാ​സി​ക​ൾ​ക്കും സൗ​ക​ര്യം ഒ​രു​ക്കു​ന്ന ഈ ​പ​രി​ശോ​ധ​ന ശ​നി​യാ​ഴ്ച മു​ത​ല്‍ അ​ജ്മാ​ന്‍ ഹ​മീ​ദി​യ​യി​ലു​ള്ള പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ഹാ​ളി​ല്‍ ആ​രം​ഭി​ച്ചു. ബാ​ർ​ബ​ർ​ഷോ​പ്പു​ക​ൾ, ബ്യൂ​ട്ടി സ​െൻറ​റു​ക​ൾ, പ​ല​ച​ര​ക്ക് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ല​ഭ്യ​മാ​ക്കു​മെ​ന്ന് ഹ​മ​ദ് ത​ര്യം അ​ല്‍ ഷം​സി പ​റ​ഞ്ഞു. വൈ​റ​സി​​െൻറ പ​ക​ർ​ച്ച​വ്യാ​ധി​ക​ളി​ൽ​നി​ന്നും  ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം, തൊ​ഴി​ല്‍ എ​ന്നി​വ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് സൗ​ജ​ന്യ പ​രി​ശോ​ധ​ന കാ​മ്പ​യി​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഓ​രോ​രു​ത്ത​ര്‍ക്കും ത​ങ്ങ​ളു​ടേ​താ​യ പ​ങ്ക് നി​ർ​വ​ഹി​ക്കാ​നു​ണ്ടെ​ന്നും വാ​ണി​ജ്യ സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ക്ക് സു​പ്ര​ധാ​ന പ​ങ്ക് നി​ർ​വ​ഹി​ക്കാ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.