ഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ റോയൽ കോർട്ട് (ദിവാൻ) ഉപഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചതായി ഷാർജ മീഡിയ ഓഫിസ് അറിയിച്ചു. വ്യാഴാഴ്ച യു.കെയിലായിരുന്നു മരണം. ഷാർജയിൽ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ദൈവത്തിെൻറ വിളിക്കുത്തരം നൽകി യാത്രയായ പ്രിയ സഹോദരന് സ്വർഗം നൽകി അനുഗ്രഹിക്കേട്ടയെന്നും അദ്ദേഹത്തിെൻറ കുടുംബത്തിന് വിയോഗം താങ്ങുവാനുള്ള ക്ഷമയും ശാന്തിയും ലഭിക്കേട്ടയെന്നും പ്രാർഥിക്കുന്നതായി ശൈഖ് സുൽത്താൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മൃതദേഹം ഷാർജയിലെത്തിക്കും.
ഖബറടക്കത്തിനു ശേഷം ഫോൺ വഴിയുള്ള അനുശോചനം സ്വീകരിക്കും. മൃതദേഹം എത്തുന്ന നിമിഷം മുതൽ മൂന്ന് ദിവസത്തേക്ക് യു.എ.ഇ പതാക പകുതി താഴ്ത്തിക്കെട്ടും. ലളിതവും സൗമ്യവുമായ ഇടപെടലുകളിലൂടെ ജനമനസ്സിൽ പതിഞ്ഞ മുഖമായിരുന്നു ശൈഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടേതെന്ന് അനുശോചന സന്ദേശത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.