ഇ​ല​ക്ട്രോ​ണി​ക് ഗെ​യി​മു​ക​ൾ  കു​ട്ടി​ക​ളെ വ​ഴി​തെ​റ്റി​ക്കു​മെ​ന്ന്​ പൊ​ലീ​സ്

അ​ജ്മാ​ന്‍: ഇ​ല​ക്ട്രോ​ണി​ക് ഗെ​യി​മു​ക​ൾ കു​ട്ടി​ക​ളെ​യും കൗ​മാ​ര​ക്കാ​രെ​യും വ​ഴി​തെ​റ്റി​ക്കു​മെ​ന്നു പൊ​ലീ​സ് മു​ന്ന​റി​യി​പ്പ്. ഇ​ത്ത​രം ഗെ​യി​മു​ക​ൾ കു​ട്ടി​ക​ളി​ലും കൗ​മാ​ര​ക്കാ​രി​ലും കു​റ്റ​കൃ​ത്യ​ങ്ങ​ളും അ​ക്ര​മ​വാ​സ​ന​യും വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ന് പ്രേ​രി​പ്പി​ക്കു​ന്ന​താ​യാ​ണ് അ​ബു​ദാ​ബി പൊ​ലീ​സ് ര​ക്ഷി​താ​ക്ക​ള്‍ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്ന​ത്. ര​ക്ഷി​താ​ക്ക​ള്‍ ശ്ര​ദ്ധി​ക്കാ​ത്ത പ​ക്ഷം കു​ട്ടി​ക​ളി​ൽ ഗു​രു​ത​ര​മാ​യ മാ​ന​സി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ഒ​റ്റ​പ്പെ​ട​ലും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്നു. കു​ട്ടി​ക​ൾ പ​ല​പ്പോ​ഴും ഗെ​യി​മു​ക​ളി​ലെ അ​ക്ര​മം അ​നു​ക​രി​ക്കു​ക​യും വി​നോ​ദ​ത്തി​നു​ള്ള മാ​ർ​ഗ​മാ​യി കാ​ണു​ക​യും ചെ​യ്യു​ന്നു.

ഇ​ത് മ​റ്റ് കു​ട്ടി​ക​ളെ വാ​ക്കാ​ലും ശാ​രീ​രി​ക​മാ​യും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നു​ള്ള അ​വ​രു​ടെ ആ​ഗ്ര​ഹം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി പൊ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ​പു​ല​ർ​ത്ത​ണം. കു​ട്ടി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ഗെ​യി​മു​ക​ളും ആ​പ്ലി​ക്കേ​ഷ​നു​ക​ളും മാ​താ​പി​താ​ക്ക​ള്‍ കൂ​ടി അ​റി​ഞ്ഞി​രി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ സ്മാ​ർ​ട്ട് ഇ​ല​ക്ട്രോ​ണി​ക് മാ​ർ​ഗ​ങ്ങ​ളാ​യ ഫോ​ണു​ക​ളും ഗെ​യി​മി​ങ്​ ഉ​പ​ക​ര​ണ​ങ്ങ​ളും കു​ട്ടി​ക​ളെ വ​ഴി​തെ​റ്റി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ തി​രി​ച്ച​റി​യ​ണ​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​ഷ്​​ട​പ്പെ​ടു​ന്ന സോ​ഷ്യ​ൽ നെ​റ്റ്‌​വ​ർ​ക്കി​ങ്​ പ്രോ​ഗ്രാ​മു​ക​ളി​ലൂ​ടെ കു​ട്ടി​ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കാ​വു​ന്ന​വ ക​ട​ന്നു​വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. കു​ട്ടി​ക​ൾ ഇ​ഷ്​​ട​പ്പെ​ടു​ന്ന ഗെ​യി​മു​ക​ളു​ടെ​യും വെ​ബ്‌​സൈ​റ്റു​ക​ളു​ടെ​യും ഗു​ണ​നി​ല​വാ​രം അ​റി​യു​ന്ന​തി​ന് ഇ​ല​ക്ട്രോ​ണി​ക് ഫാ​മി​ലി മോ​ണി​റ്റ​റിം​ഗ് സി​സ്​​റ്റം പ്രോ​ഗ്രാം സ​ജീ​വ​മാ​ക്ക​ണം. ഗെ​യി​മു​ക​ൾ വ​ഴി കു​ട്ടി​ക​ൾ​ക്ക്​ കി​ട്ടു​ന്ന സു​ഹൃ​ത്തു​ക്ക​ളെ ര​ക്ഷി​താ​ക്ക​ൾ അ​റി​യ​ണം. ഗെ​യി​മു​ക​ൾ ക​ളി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ സ​മ​യം ര​ക്ഷി​താ​ക്ക​ൾ നി​ർ​ണ്ണ​യി​ക്ക​ണം. ഹോം ​സ്‌​പോ​ർ​ട്‌​സും മ​റ്റ് വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചെ​യ്യാ​ൻ അ​വ​രെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ഡ്രോ​യിം​ഗ്, ക​ള​റിം​ഗ്, വാ​യ​ന അ​ട​ക്ക​മു​ള്ള വി​നോ​ദ​ങ്ങ​ൾ പ്രോ​ൽ​സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.