ദുബൈ: നാലുമാസം മുമ്പ് വരെ വ്യാപാര മേളകളുടെ കേന്ദ്രം, ഒരു മാസം മുമ്പ് കോവിഡ് ആശുപത്രി, ഇപ്പോൾ ഇൻഡോർ സ്റ്റേഡിയം.... മഹാമാരിയുടെ കാലത്ത് വേഷപ്പകർച്ചകൾ നടത്തുന്ന ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ദുബൈ സ്പോർട്സ് വേൾഡിന് തുടക്കം. ഇനിയുള്ള മൂന്നുമാസം ഇവിടെ ക്രിക്കറ്റും ഫുട്ബാളും ബാഡ്മിൻറണും ടെന്നിസുമെല്ലാം അരങ്ങുതകർക്കും. കായിക-വിനോദസഞ്ചാര മേഖലകളിലൂടെ അതിവേഗം ചലിച്ചുതുടങ്ങുന്ന ദുബൈയുടെ ഉയിർത്തെഴുന്നേൽപിെൻറ ഏറ്റവും വലിയ തെളിവാണ് സ്പോർട്സ് വേൾഡ്. ദുബൈ സ്പോർട്സ് കൗൺസിലിെൻറ നേതൃത്വത്തിലാണ് പരിപാടിയുടെ പത്താമത് എഡിഷൻ തുടങ്ങിയത്. ഒക്ടോബർ മൂന്നു വരെയാണ് സ്പോർട്സ് വേൾഡ്.
കായിക പരിപാടികൾ നടത്താൻ താൽപര്യമുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. ക്രിക്കറ്റ്, ഫുട്ബാൾ, ബാസ്കറ്റ്ബാൾ, ബാഡ്മിൻറൺ, ടെന്നിസ്, േവാളിബാൾ, പെഡൽ ടെന്നിസ്, ടേബ്ൾ ടെന്നിസ് എന്നിവക്കാണ് അനുമതി നൽകിയിരിക്കുന്നത്. അക്കാദമികൾക്ക് കോച്ചിങ് ക്യാമ്പ് നടത്താനും സൗകര്യമുണ്ട്. പരിപാടികളുടെ നടത്തിപ്പിനും ശുചീകരണത്തിനും അണുനശീകരണ പ്രവർത്തനങ്ങൾക്കും പ്രത്യേക പരിശീലനം നൽകിയ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വേൾഡ് ട്രേഡ് സെൻററിലെ 4,5,6 സബീൽ ഹാളിലാണ് മൈതാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
രാജ്യാന്തര ക്ലബുകളുടെയും അക്കാദമികളുടെയും പരിശീലന ക്യാമ്പുകൾ ഇവിടെ നടക്കും. ലാ ലിഗ അക്കാദമി, െഎ.എഫ്.എ, ടെന്നിസ് 360, പി.എസ്.എ, ദീപികാസ് ബാഡ്മിൻറൺ അക്കാദമി തുടങ്ങിയവയുടെ പരിശീലന സെഷനുകൾ നടക്കും. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് സ്പോർട്സ് വേൾഡ് ആരംഭിച്ചതെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിന് അതിപ്രാധാന്യമാണുള്ളതെന്നും സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഇൗദ് മുഹമ്മദ് ഹറെബ് പറഞ്ഞു. ആരോഗ്യവാനായി ഇരിക്കുക എന്നതുപോലെ തന്നെ പ്രധാനമാണ് സുരക്ഷിതരായിരിക്കുക എന്നത്. ജീവെൻറ സുരക്ഷക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നെതന്നും അദ്ദേഹം പറഞ്ഞു.
സന്ദർശകരും താരങ്ങളും പരിശീലകരും ജീവനക്കാരും സ്വീകരിക്കേണ്ട മുൻകരുതൽ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഡി.എസ്.ഡബ്ല്യു ആപ് വഴി ‘ചെക്ക് ഇൻ’ ചെയ്ത ശേഷമാണ് സന്ദർശകരെ പ്രവേശിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.dubaisportsworld.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.