ദുബൈ: അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും വീട്ടിലിരുന്ന് ഒാൺലൈനിലൂടെ ഒാർഡർ ചെയ്ത് വരുത്തുന്നത് നമ്മുടെ പതിവാണ്. വിസകളും ബിസിനസ് ലൈസൻസുകളും മറ്റും ഒാഫിസ് കൗണ്ടറുകളിൽ അപേക്ഷ നൽകി നേടിയെടുക്കുകയാണ് നമ്മുടെ ശീലം. എന്നാൽ, ഇടപാടുകൾ സ്മാർട്ട് രീതിയിലാക്കി വിപ്ലവം തീർക്കുന്ന ദുബൈയിൽ ഇൗ സേവനങ്ങളെല്ലാം വീട്ടിലിരുന്ന് േനടാൻ സൗകര്യമൊരുക്കുകയാണ് ഇ-ഫസ്റ്റ് ബിസിനസ് ആപ്. ബിസിനസ് സെറ്റ് അപ് മാനേജ്മെൻറ് രംഗത്തെ മുൻനിര സ്ഥാപനമായ എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ് സർവിസിെൻറ ഭാഗമാണ് ഇ-ഫസ്റ്റ് ആപ്. തുടക്കത്തിൽ വിസ സേവനമാണ് ആരംഭിക്കുന്നത്. ഫാമിലി വിസ, സ്പൗസ് വിസ, കിഡ്സ് വിസ എന്നിവയെല്ലാം ഇ-ഫസ്റ്റ് ആപ്പിലൂടെ വീട്ടിലിരുന്ന് നേടാനാവും.
വിസ അപേക്ഷകർ ഫോട്ടോയും മറ്റു വിവരങ്ങളും ഫോട്ടോയെടുത്ത് വീട്ടിലിരുന്നുതന്നെ ആപ്പിൽ അപ്ലോഡ് ചെയ്യണം. ദിവസങ്ങൾക്കകം കൊറിയർ ഏജൻറ് നേരിട്ടെത്തി രേഖകൾ ശേഖരിച്ച്, ഡോക്യുമെൻറ് സ്ലിപ് കൈമാറും. സ്ലിപ് കിട്ടിയാൽ അപേക്ഷയുടെ സ്റ്റാറ്റസ് ആപ്പിലൂടെതന്നെ അന്വേഷിച്ച് ഉറപ്പുവരുത്താം. എമിഗ്രേഷൻ ഒാഫിസിൽ പോവലും ക്യൂ നിൽക്കലും രേഖകൾ എത്തിച്ചുകൊടുക്കലുമെല്ലാം പഴങ്കഥയാവും. ഭാവിയിൽ പതിമൂന്നോളം സർവിസുകൾ കൂടി ഇ-ഫസ്റ്റ് ആപ്പിലൂടെ ലക്ഷ്യമിടുന്നുണ്ട്. ട്രേഡ് ലൈസൻസ് നേടാനും നിലവിലുള്ള ലൈസൻസ് പുതുക്കാനും മുനിസിപ്പാലിറ്റി സേവനങ്ങൾക്ക് അനുമതി നേടിയെടുക്കാനും വൈകാതെ ഈ ആപ്പിലൂടെ സാധിക്കും.
ദുബൈയുടെ ദാർശനിക ഭരണാധികാരികൾ ഡിജിറ്റൽ സാേങ്കതിക വിദ്യക്ക് നൽകുന്ന പ്രാധാന്യത്തിനും കടലാസ് രഹിത ഇടപാടുകളെന്ന പ്രഖ്യാപിത ലക്ഷ്യത്തിനും ചുവടുപിടിച്ചാണ് ആപ് രൂപകൽപന ചെയ്തതെന്ന് എമിറേറ്റ്സ് ഫസ്റ്റ് മാനേജിങ് ഡയറക്ടർ ജമാദ് ഉസ് പറയുന്നു. ആപ്പിൾ സ്റ്റോർ, ഗൂഗ്ൾ പ്ലേ സ്റ്റോർ എന്നിവ വഴി ഇ-ഫസ്റ്റ് ആപ് ഡൗൺലോഡ് ചെയ്യാം. സുരക്ഷാ മാനദണ്ഡങ്ങൾ മറികടക്കാതെയും സമയം കൂടുതൽ ചെലവിടാതെയും എളുപ്പത്തിലും കുറഞ്ഞ ചെലവിലും ജനങ്ങളുടെ വിസ, വ്യവസായ ആവശ്യങ്ങൾ എന്നിവ സാധ്യമാക്കാൻ ഇ-ഫസ്റ്റ് ആപ് സഹായകമാകുമെന്ന് അണിയറക്കാർ അവകാശപ്പെടുന്നു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.