പു​തി​യ കോ​ൺ​സ​ൽ ജ​ന​റ​ൽ അ​മ​ൻ പു​രി  ഇൗ ​മാ​സം ചു​മ​ത​ല​യേ​ൽ​ക്കും

ദു​ബൈ: ദു​ബൈ​യി​ലെ പു​തി​യ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ലാ​യി അ​മ​ൻ പു​രി ഇൗ ​മാ​സം മ​ധ്യ​ത്തോ​ടെ ചു​മ​ത​ല​യേ​ൽ​ക്കും. നി​ല​വി​ലെ കോ​ൺ​സ​ൽ ജ​ന​റ​ൽ വി​പു​ലി​​െൻറ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന മു​റ​ക്കാ​ണ്​ അ​മ​ൻ പു​രി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. ജൂ​ലൈ ഏ​ഴി​നാ​ണ്​ വി​പു​ൽ സ്​​ഥാ​ന​മൊ​ഴി​ഞ്ഞ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​ത്. നി​ല​വി​ൽ യു.​കെ​യി​ലെ ബി​ർ​മി​ങ്​​ഹാ​മി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ ജ​ന​റ​ലാ​ണ്​ അ​മ​ൻ പു​രി.

യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ, ബെ​ൽ​ജി​യം, ല​ക്സം​ബ​ർ​ഗ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്​​തി​രു​ന്നു. 2003ലാ​ണ്​ 44കാ​ര​നാ​യ അ​മ​ൻ പു​രി ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വി​സി​​െൻറ ഭാ​ഗ​മാ​യ​ത്. ച​ണ്ഡി​ഗ​ഢി​ലെ പാ​സ്​​പോ​ർ​ട്ട്​ ​ഒാ​ഫി​സി​​െൻറ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്നു. 2013 മു​ത​ൽ ’16 വ​രെ ന്യൂ​ഡ​ൽ​ഹി​യി​ലെ റീ​ജ​ന​ൽ പാ​സ്​​പോ​ർ​ട്ട്​ ഒാ​ഫി​സ​റാ​യി​രു​ന്നു. 

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.