ദുബൈ: കോവിഡ്വ്യാപനം തുടരുന്ന സാഹചര്യത്തിൽ സമ്പർക്കംവഴി അണുബാധയേൽക്കുന്നത് പ്രതിരോധിക്കുന്നതിനും വൈറസ്ബാധിതരെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനുമായി ദുബൈയിൽ സ്മാർട്ട് ഹെൽമറ്റ് പുറത്തിറക്കി. ഡി.പി വേൾഡിെൻറ സേഫ്റ്റി സൊലൂഷൻ ദാതാക്കളായ വേൾഡ് സെക്യൂരിറ്റിയാണ് നൂതന ഉപകരണത്തിനുപിന്നിൽ. കെ.സി.എൻ 901എന്ന പേരിൽ പുറത്തിറക്കിയ ഹെൽമറ്റിന് നിരവധി സവിശേഷതകളുണ്ടെന്നാണ് നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നത്. കെട്ടിടങ്ങളിലെയും ഓഫിസുകളിലെയും സെക്യൂരിറ്റി ഗാർഡുകൾ ഹെൽമറ്റ് അണിഞ്ഞാൽ, ഗാർഡുകൾക്ക് മുന്നിലൂടെ കടന്നുപോകുന്നവരെയെല്ലാം സ്പർശനങ്ങളില്ലാതെതന്നെ പരിശോധിക്കാനുകുമെന്നതാണ് ഏറ്റവും വലിയ പ്രേത്യകത.
ഏറ്റവും സുരക്ഷിതമായി കോവിഡ്ബാധിതരെ കണ്ടെത്താനും ഇതുവഴി കൂടുതൽ സമ്പർക്കത്തിൽനിന്ന് അവരെ മാറ്റിനിർത്താനും ഹെൽമറ്റിൽ പ്രയോജനപ്പെടുത്തിയിട്ടുള്ള സാങ്കേതികവിദ്യക്ക് സാധിക്കും. സ്പർശനമില്ലാതെ മറ്റുള്ളവരെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും വാഹനത്തിൽ യാത്രചെയ്യുന്നവരുടെ ശരീര താപനില റോഡിൽനിന്നുകൊണ്ടുതന്നെ രേഖപ്പെടുത്താനും സാധിക്കും. വീടിനകത്തും പുറത്തുമുള്ള പെെട്ടന്നുള്ള സ്ക്രീനിങ്ങാണ് സ്മാർട്ട് ഹെൽമറ്റ് വാഗ്ദാനം ചെയ്യുന്ന മറ്റൊരു സവിശേഷത. മാത്രമല്ല, വേഗത്തിൽ മുഖം തിരിച്ചറിയലും ഐഡൻറിറ്റി പരിശോധനക്ക് വിധേയമാക്കാനും ഹെൽമറ്റിന് സാധിക്കും. ‘നിയന്ത്രണങ്ങളിൽ ഇളവുവരുത്തി രാജ്യ വീണ്ടും തുറക്കുന്നതോെട അണുബാധ സാധ്യതയുള്ള പൊതുസ്ഥലങ്ങൾ നിരീക്ഷിക്കേണ്ടത് അത്യാവശ്യമായ പുതിയ ഘട്ടത്തിലേക്കാണ് നാം എത്തിയിട്ടുള്ളത്.
മഹാമാരിക്ക് എതിരായ പോരാട്ടം സജീവമായിരിക്കുന്ന ഒരു സമയത്ത് ഈ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിലൂടെ, സമൂഹത്തെ സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് ഏറ്റവും നൂതനവും സാഹചര്യങ്ങൾക്ക് അനുയോജ്യവുമായ ഇൗ ഉപകരണത്തിലൂടെ പ്രകടിപ്പിക്കുന്നതെന്ന് യു.എ.ഇ മേഖലയിലെ ഡി.പി വേൾഡ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അൽ മുല്ലെ പറഞ്ഞു. വിപ്ലവകരമായ ഇത്തരം ഹെഡ് ഗിയർ അഡോപ്റ്റ് ചെയ്ത് ഉപയോഗിക്കുന്ന യു.എ.ഇയിലെ ആദ്യത്തെ സുരക്ഷ സേവനദാതാവായി ഇതോടെ വേൾഡ് സെക്യൂരിറ്റി മാറിക്കഴിഞ്ഞു. പതിറ്റാണ്ടുകൾനീണ്ട ഗവേഷണത്തിെൻറയും നവീകരണത്തിെൻറയും ഫലമാണ് ഇൗ ഉൽപന്നമെന്നും പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങളിൽ ആദ്യസ്ഥാനത്ത് നിർദേശിച്ചിട്ടുള്ള തെരഞ്ഞെടുക്കലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടുപ്പമേറിയതും എന്നാൽ ഭാരം കുറഞ്ഞതുമായ വസ്തുക്കളാൽ നിർമിച്ച ഇൗ ഉപകരണം ഉയർന്നതും കൃത്യതയുള്ള സെൻസറുകൾ, പ്രോസസറുകൾ, ട്രാൻസ്മിഷൻ സംവിധാനങ്ങൾ എന്നിവയിലധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.