അജ്മാന്: വിദ്യാലയ മുറ്റത്ത് പാഷന് ഫ്രൂട്ടും മുന്തിരിയും വിളവെടുത്ത് അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ. വിദ്യാർഥികൾ നട്ടുവളർത്തിയ പാഷന് ഫ്രൂട്ടും മുന്തിരിയുമാണ് പടർന്നുപന്തലിച്ചത്. മരുഭൂമിയിലെ കൊടുംചൂടുള്ള കാലാവസ്ഥയിലും പ്രത്യേക പരിചരണം നടത്തിയാണ് വിളവ് കൈവരിക്കാനായത്. മുന്തിരിയും പാഷൻ ഫ്രൂട്ടും കഴിഞ്ഞവര്‍ഷങ്ങളിലും വിളവെടുത്തിരുന്നെങ്കിലും ഇക്കുറി നല്ല വിളവ് ലഭിച്ചതായി സ്കൂൾ അധികൃതർ പറഞ്ഞു. ഏറെ ഔഷധമൂല്യമുള്ള വിഭവമായ പാഷന് ഫ്രൂട്ടും മുന്തിരിയും ഗൾഫിൽ അപൂർവമായാണ് കണ്ടു വരുന്നത്.
കോവിഡ്കാലത്ത് ഓൺലൈൻ ക്ലാസായതിനാൽ വിദ്യാർഥികളുടെ അഭാവത്തിലാണ് വിളവെടുപ്പ് നടന്നത്. ഈ വർഷത്തെ വിളവെടുപ്പ് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്ഥിരംപഠന വിഷയങ്ങളോടൊപ്പം കൃഷിരീതികളും പരിശീലിപ്പിക്കാനായി നിരവധി വിഭവങ്ങൾ ഇവിടെ നട്ടു വളർത്തുന്നുണ്ട്. കീടനാശിനി ഉപയോഗിക്കാത്തതിനാല്‍ ഇവക്ക് ആവശ്യക്കാര്‍ ഏറെയാണ്. വിറ്റുകിട്ടുന്ന തുക സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറുകയാണ് സ്കൂളിെൻറ പതിവ്. കൂടുതൽ വിവരങ്ങൾക്കായും സന്ദർശനത്തിനും 06 731 5151, 054 480 6024 എന്നീ നമ്പറുകളിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.