ദുബൈ: അതിവേഗം പഴയനിലയിലേക്ക് കുതിക്കുന്ന ദുബൈയിൽ സർക്കാർ ഒാഫിസുകൾ ഞായറാഴ്ച മുതൽ പഴയപടി പ്രവർത്തനം തുടങ്ങും. ഇതുവരെ വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന ജീവനക്കാരെല്ലാം ഇന്ന് മുതൽ ഒാഫിസിലെത്തും. മേയ് 27നാണ് ഇത് സംബന്ധിച്ച നിർദേശം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുറത്തിറക്കിയത്. കഴിഞ്ഞ 31 മുതൽ 50 ശതമാനം സർക്കാർ ജീവനക്കാർ ഒാഫിസുകളിൽ എത്തി തുടങ്ങിയിരുന്നു. സ്വകാര്യ മേഖലയിലെ ഒാഫിസുകൾക്ക് ജൂൺ മൂന്ന് മുതൽ പ്രവർത്തനാനുമതി നൽകിയിരുന്നു. എല്ലാ മുൻകരുതലോടെയും ജാഗ്രതയോടെയുമാവണം ഒാഫിസിൽ പോകേണ്ടതെന്ന് ശൈഖ് ഹംദാൻ ഒാർമിപ്പിച്ചു.
ജീവനക്കാർ താമസസ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്നതിനാൽ ഭൂരിപക്ഷം ഇടപാടുകളും ഒാൺലൈൻ വഴിയാക്കിയിരുന്നു. ഒാഫിസ് പ്രവർത്തനസജ്ജമായാലും ഒാൺലൈൻ സേവനങ്ങൾ തുടരും. കനത്ത മുൻകരുതൽ നിർദേശങ്ങളോടെയാണ് സർക്കാർ ഒാഫിസുകൾ പൂർണമായും പ്രവർത്തന സജ്ജമാകുന്നത്. ജീവനക്കാർ മാത്രമല്ല, ഇവിടെ സേവനം തേടിയെത്തുന്നവരും നിബന്ധനകൾ പാലിച്ചിരിക്കണം. പ്രവേശന കവാടത്തിൽ തന്നെ ശരീരോഷ്മാവ് പരശോധന ഉണ്ടാവും. മാസ്ക്കില്ലാത്തവർക്ക് ഒാഫിസുകളിൽ പ്രവേശനമുണ്ടാവില്ല. ദുബൈക്ക് പിന്നാലെ മറ്റ് എമിറേറ്റുകളിലെ സർക്കാർ ഒാഫിസുകളിലും ജീവനക്കാർ എത്തിതുടങ്ങിയിട്ടുണ്ട്. ഷാർജയിൽ ഇന്ന് മുതൽ 30 ശതമാനം ജീവനക്കാർ എത്തും. യു.എ.ഇ ഒന്നടങ്കം പഴയനിലയിലേക്ക് തിരിച്ചെത്തുന്നുവെന്നതിെൻറ സൂചനയാണിത് നൽകുന്നത്. സർക്കാർ ഒാഫിസുകൾ തുറക്കുന്നത് വഴി എല്ലാ മേഖലകളും തുറക്കാനുള്ള ആത്മവിശ്വാസം പകരുന്ന നടപടിയാണ് ദുബൈ സർക്കാറിേൻറത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.