ദുബൈ: ലോകം വലിയ വെല്ലുവിളി നേരിടുന്ന സമയമാണിതെന്നും വരുംകാല ദുരിതങ്ങൾക്ക് പരിഹാരമായി ഭാവി മുന്നിൽകണ്ടുള്ള നിക്ഷേപങ്ങളുണ്ടാവണമെന്നും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. െഎക്യരാഷ്ട്ര സഭ ഒാൺലൈൻ വഴി സംഘടിപ്പിച്ച േഗ്ലാബൽ ഡിജിറ്റൽ േകാഒാപറേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് മാസമായി ലോകം നേരിടുന്നത് ചരിത്രത്തിലിതുവെര നേരിട്ടില്ലാത്ത പ്രതിസന്ധിയാണ്. വെല്ലുവിളി നേരിടുന്നതിനൊപ്പം തന്നെ അതിനെ മറികടക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഭാവിയിൽ ഏത് വെല്ലുവിളിയും നേരിടാൻ ലോകം തയാറാണ്. ഇപ്പോൾ എന്തുണ്ട് എന്നതിലല്ല കാര്യം. ഭാവി മുൻ നിർത്തിയുള്ള നിക്ഷേപങ്ങളാണ് വേണ്ടത്. ഇൗ വെല്ലുവിളികളെ നേരിടാൻ യു.എ.ഇയും പ്രതിജ്ഞാബദ്ധരാണ്.
മഹാമാരിയിൽ പെട്ട് മരണപ്പെട്ടവരുടെ കുടുംബങ്ങളെ ദുഃഖം അറിയിക്കുന്നു. ആരോഗ്യപരമായും സാമ്പത്തികപരമായും ബുദ്ധിമുട്ട് നേരിടുന്നവരോട് െഎക്യപ്പെടുന്നു. ഇൗ ദുരിത കാലത്ത് ലോകജനതയെ െഎക്യത്തോടെ ചേർത്തുപിടിക്കാനുള്ള െഎക്യരാഷ്ട്ര സഭയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദീർഘദൃഷ്ടിയോടൂകൂടിയുള്ള പ്രവർത്തനങ്ങളുടെ ഫലമായി ഡിജിറ്റലൈസേഷൻ വ്യാപകമായതിനാൽ ഇൗ കാലത്തും സർക്കാർ സംവിധാനങ്ങൾ ഒരു തടസ്സവുമില്ലാതെ നടന്നു. െഎക്യരാഷ്ട്ര സഭയുടെ ഡിജിറ്റൽ പ്രോൽസാഹന പരിപാടികൾ സർക്കാറിനും പൊതുജനങ്ങൾക്കും സ്വകാര്യമേഖലക്കും ഗുണം ചെയ്യും.
ഒറ്റക്കോ വ്യക്തിപരമായോ നിന്നാൽ ഇൗ പ്രതിസന്ധി മറികടക്കാൻ കഴിയില്ല. കൂട്ടായ പ്രവർത്തനമാണ് ആവശ്യം. െഎക്യം ശക്തിപ്പെടുത്താൻ പറ്റിയ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഭാവി മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് യു.എ.ഇയിൽ നടന്നത്. ലോകം വലിയ മാറ്റത്തിലൂടെ സഞ്ചരിക്കുേമ്പാൾ നമ്മുടെ വികസന യാത്രയുടെ വേഗവും വർധിപ്പിക്കണം. അന്താരാഷ്ട്ര സമൂഹത്തിെൻറ കൂട്ടായ്മയോടെയല്ലാതെ സാേങ്കതിക വികസനം നടപ്പാക്കാൻ കഴിയില്ലെന്നും ഹംദാൻ പറഞ്ഞു. യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗേട്ടഴ്സിെൻറ അധ്യക്ഷതയിലായിരുന്നു യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.