ദുബൈ: കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിന്ന് നീന്തിക്കയറാനൊരുങ്ങി ദുബൈ. എമിറേറ്റിലെ സ്വിമ്മിങ് പൂളുകൾ തുറക്കാനും വാട്ടർ സ്പോർട്സുകൾ പുനരാരംഭിക്കാനും ദുബൈ സ്േപാർട്സ് കൗൺസിൽ തീരുമാനിച്ചു. പഴയനിലയിലേക്ക് അതിവേഗം കുതിക്കുന്ന ദുബൈയുടെ കായിക മേഖല ഉണരുന്നതിെൻറ സൂചന കൂടിയാണ് വാട്ടർ സ്പോർട്സുകളുടെ തിരിച്ചുവരവ്.
ജാഗ്രതകൾ തുടരണമെന്ന നിർദേശത്തോടെയാണ് ജലകേളികൾക്ക് ദുബൈ അനുമതി നൽകിയിരിക്കുന്നത്. ഹെൽത്ത് ക്ലബുകൾ, ജിംനേഷ്യം, റിക്രിയേഷൻ ക്ലബ്, താമസ സ്ഥലങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിലെ സ്വിമ്മിങ് പൂളുകൾ തുറക്കാനാണ് അനുമതി.
അക്വാട്ടിക് ക്ലബുകളും അക്വേറിയങ്ങളും തുറക്കുന്നതോടെ 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനവും മത്സരങ്ങളും തുടരാം. ലൈസൻസുള്ള അക്കാദമികളും അക്വാട്ടിക് സെൻററുകളും സ്പോർട്സ് കൗൺസിലിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. എന്നാൽ, മസാജ് പാർലർ, സ്പാ, പൂൾ ബാറുകൾ തുടങ്ങിയവയിലെ സ്വിമ്മിങ് പൂളുകൾക്കുള്ള നിയന്ത്രണം തുടരും.
സ്വിമ്മിങ് പൂളിലെ മുൻകരുതൽ നിർദേശങ്ങൾ
- ദുബൈ മുനിസിപ്പാലിറ്റിയുടെ മുൻകരുതൽ നിർദേശങ്ങൾ പാലിക്കണം
- ജല പരിശോധന, അണുനശീകരണം, ശുചീകരണം എന്നിവ നടത്തണം
- സ്വിമ്മിങ് പൂളുകൾ തുറക്കുന്നതിന് മുമ്പ് അണുനശീകരണം നടത്തണം
- തുടർച്ചയായി സ്പർശിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും (കൈവരി, കൈപ്പിടി, കസേര തുടങ്ങിയവ) ഡ്രെസിങ് റൂമുകളിലും മണിക്കൂർ ഇടവിട്ട് അണുനശീകരണം നടത്തണം
- പൂളിനുള്ളിൽ തുപ്പാനോ മൂക്ക് ചീറ്റാനോ അനുവദിക്കരുത്
- എല്ലാ സമയത്തും രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണം
- അഞ്ച് പേർ വരെയുള്ള സംഘത്തിന് ഒരുമിച്ചിരിക്കാം. എന്നാൽ, രണ്ട് സംഘങ്ങൾ തമ്മിൽ നാല് മീറ്റർ അകലം പാലിക്കണം
- നിർദേശങ്ങൾ പാലിക്കാൻ കഴിയാത്ത സ്ഥാപനങ്ങൾ തുറക്കരുത്
- ടൗവലുകൾ സന്ദർശകർ കൊണ്ട് വരണം. വിതരണം ചെയ്യരുത്
- സൺ ബെഡുകളിലെ തുണികൾ ഒാരോ ഉപയോഗ ശേഷവും മാറ്റുകയും അണുവിമുക്തമാക്കുകയും ചെയ്യണം
- സൺബെഡുകൾ തമ്മിൽ രണ്ട് മീറ്റർ അകലം പാലിക്കണം
- സ്പർശനം ആവശ്യമില്ലാത്ത ഹാൻഡ് സാനിറ്റൈസറുകൾ എല്ലാ പൊതു സ്ഥലങ്ങളിലും സജ്ജീകരിക്കണം
- പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് പരിശോധിക്കാനുള്ള ഉപകരണം സജ്ജമാക്കണം. 37.5 സെൽഷ്യസിൽ കൂടുതൽ ശരിരോഷ്മാവുള്ളവരെ പ്രവേശിപ്പിക്കരുത്
- സന്ദർശകർക്കും ജീവനക്കാർക്കും സുരക്ഷ ബോധവതക്രണവും പരിശീലനവും നൽകണം
- രോഗലക്ഷണമുള്ളവരും മറ്റ് അസുഖങ്ങളുള്ളവരും സ്വിമ്മിങ് പൂളിൽ വരരുത്
- കോവിഡ് ലക്ഷണമുള്ളവരെ ഉടൻ തന്നെ മാറ്റുന്നതിനായി െഎസൊലേഷൻ റൂമുകൾ തയാറാക്കണം
- നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന നിലയിൽ മാത്രമെ പ്രവേശനം അനുവദിക്കാവൂ
- നീന്തൽ ഉൾപ്പെടെയുള്ള ആക്ടിവിറ്റികളിൽ ഏർപ്പെടുന്ന സമയം ഒഴികെ ബാക്കിയുള്ള സമയങ്ങളിൽ മാസ്ക് ധരിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.