മലപ്പുറം സ്വദേശി  ഹൃദയാഘാതം മൂലം മരിച്ചു

അൽഐൻ: മലപ്പുറം തിരൂരങ്ങാടി കുണ്ടൂർ ചെറുമുക്ക് പരേതനായ പി.കെ. ഹംസ ഹാജിയുടെ മകൻ മുഹമ്മദ്‌ റാഫി (38) അൽ ഐൻ മനാസിറിൽ ഹൃദയാഘാതം മൂലം മരിച്ചു.

രാവിലെ ജോലിക്ക് പോകാൻ കുളികഴിഞ്ഞിറങ്ങുമ്പോൾ കുഴഞ്ഞുവീണ റാഫിയെ ആംബുലൻസിൽ  ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മാതാവ്: സഫിയ. ഭാര്യ: സുമയ്യ. മൂന്നു മക്കളുണ്ട്.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.