വാ​ട്സ്​​ആ​പ് വൈ​ദ്യ​മ​ല്ല, വി​വേ​ക​മാ​ണ്​ പ​രി​ഹാ​രം

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ​പി​താ​വ്​ ആ​റു​വ​യ​സ്സു​ള്ള മ​ക​നു​മാ​യി കാ​ണാ​ൻ വ​ന്നു. ആ​കെ പ​രി​ഭ്രാ​ന്ത​നാ​യി​ രു​ന്നു. ‘‘​േഡാ​ക്​​ട​റേ, ര​ണ്ടു​ദി​വ​സ​മാ​യി പ​നി​യു​ണ്ട്, ഇ​പ്പോ​ഴ​ത്തെ പ​നി​യൊ​​ക്കെ പി​ടി​ച്ചാ​ൽ അ​ഞ ്ചു​ദി​വ​സം​കൊ​ണ്ട്​ മ​രി​ച്ചു​പോ​കും എ​ന്നൊ​ക്കെ കേ​ൾ​ക്കു​ന്ന​തു​കൊ​ണ്ട്​ വേ​ഗം ഇ​ങ്ങോ​ട്ട്​ വ​ന് ന​താ​ണ്’’​ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ ആ​ദ്യ വാ​ച​കം. ആ​സ​മ​യം കു​ഞ്ഞി​​​െൻറ മു​ഖ​ത്തു​ക​ണ്ട അ​ന്ധ ാ​ളി​പ്പ്​ പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത​ത്ര ഭ​യാ​ന​ക​മാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ സ​ർ​വ സാ​ധാ​ര​ണ​മാ​യ ഒ​രു ഇ​ൻ​ഫെ​ക്​​ഷ​നാ​ണ​തെ​ന്ന്​ വ്യ​ക്​​ത​മാ​യി. ഏ​റെ നേ​രം ചെ​ല​വി​ട്ടാ​ണ്​ ആ ​മു​ഖ​ത്ത്​ വീ​ണ്ടും ഒ​ര​ൽ​പം പു​ഞ്ചി​രി വീ​ണ്ടെ​ടു​ക്കാ​നാ​യ​ത്. പ​നി ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും തു​ട​രു​ന്ന​തു​ക​ണ്ട്​ നി​സ്സാ​ര​മാ​ക്കി​ക്ക​ള​യാ​നോ സ്വ​യം ചി​കി​ത്സി​ക്കാ​നോ നി​ൽ​ക്കാ​തെ വൈ​ദ്യ​പ​രി​ശോ​ധ​ന​യും പ​രി​ച​ര​ണ​വും തേ​ടി എ​ന്ന​ത്​ ആ​ശാ​വ​ഹ​മാ​ണ്. പ​ക്ഷേ, കൊ​ച്ചു​കു​ഞ്ഞു​ങ്ങ​ളു​ടെ മു​ന്നി​ൽ​വെ​ച്ച്​ ഇ​തു​പോ​ലു​ള്ള അ​ർ​ധ സ​ത്യ​ങ്ങ​ളും കേ​ട്ടു​കേ​ൾ​വി​ക​ളു​മെ​ല്ലാം പ​റ​യു​ന്ന​ത്​ ആ​ശ​ങ്ക​യു​മു​ണ്ടാ​ക്കു​ന്നു. കോ​വി​ഡ്​-19, കൊ​റോ​ണ എ​ന്നീ വാ​ക്കു​ക​ൾ ഇ​പ്പോ​ൾ കു​ഞ്ഞു​ങ്ങ​ൾ​ക്കു​പോ​ലും സു​പ​രി​ചി​ത​മാ​ണ്. ഇ​ത്ര വേ​ഗ​ത്തി​ൽ പ​രി​ചി​ത​മാ​യ ​ഒ​രു ആ​രോ​ഗ്യ പ്ര​ശ്​​നം അ​ടു​ത്ത​കാ​ല​ത്ത്​ ഉ​ണ്ടാ​യി​ട്ടി​ല്ല​ത​ന്നെ.

വൈ​റ​സ്​ ബാ​ധ ത​ട​യു​ന്ന​തി​നും രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും ലോ​ക​മൊ​ട്ടു​ക്കും കൊ​ണ്ടു​പി​ടി​ച്ച ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. ലോ​കം ക​ഴി​യു​ന്ന​ത്ര വേ​ഗ​ത്തി​ൽ സൗ​ഖ്യം പ്രാ​പി​ക്കു​മെ​ന്നും ന​മു​ക്ക്​ ആ​ശി​ക്കാം. കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ലോ​ക​ത്ത്​ അ​നു​ദി​വ​സം വ​ർ​ധി​ച്ചു​വ​രു​ന്നു​ണ്ട്​ എ​ന്ന​ത്​ സ​ത്യ​മാ​ണ്. എ​ന്നാ​ൽ, ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും പൂ​ർ​ണ സൗ​ഖ്യം പ്രാ​പി​ച്ച്​ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​കെ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​ള​രെ കു​റ​ഞ്ഞ മ​ര​ണ​ശ​ത​മാ​ന​മാ​ണു​ള്ള​ത്. പ​ക്ഷേ, വ്യാ​ജ​വും അ​തി​ശ​യോ​ക്​​തി ക​ല​ർ​ന്ന​തു​മാ​യ വി​വ​ര​ങ്ങ​ളാ​ണ്​ പ​ല​യി​ട​ങ്ങ​ളി​ലും പ​ര​ക്കു​ന്ന​ത്. അ​തും വൈ​റ​സി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ. ആ​ളു​ക​ൾ എ​ല്ലാ​വ​രും മ​രി​ച്ചു​തീ​രു​മെ​ന്നും ലോ​കം അ​വ​സാ​നി​ക്കു​ക​യാ​ണെ​ന്നും തു​ട​ങ്ങി എ​ന്തെ​ല്ലാം ത​ര​ത്തി​ലെ സ​ന്ദേ​ശ​ങ്ങ​ൾ, ചി​ത്ര​ങ്ങ​ൾ, വി​ഡ​ി​യോ​ക​ൾ... ര​ക്ഷി​താ​ക്ക​ൾ​ക്ക്​ വാ​ട്​​സ്​​ആ​പ്പി​ലും മ​റ്റും ല​ഭി​ക്കു​ന്ന ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ കു​ഞ്ഞു​ങ്ങ​ളി​ലേ​ക്കും സം​ക്ര​മി​ക്കു​ന്നു.

മു​തി​ർ​ന്ന​വ​ർ​ക്കു​ത​ന്നെ ​െഞ​ട്ട​ൽ സൃ​ഷ്​​ടി​ക്കു​ന്ന ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ കാ​ണു​ന്ന ഒ​രു കു​ഞ്ഞി​​​െൻറ മ​ന​സ്സി​ൽ സൃ​ഷ്​​ടി​ക്കു​ന്ന സം​ഘ​ർ​ഷം എ​ത്ര വ​ലു​താ​യി​രി​ക്കു​മെ​ന്ന്​ അ​റി​യ​ാ​മോ? ത​​​െൻറ പി​താ​വി​ന്​ ഒ​രു ചു​മ വ​ന്നാ​ൽ, മാ​താ​വി​ന്​ പ​നി​പി​ടി​ച്ചാ​ൽ അ​വ​രെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​നി​ക്ക്​ ന​ഷ്​​ട​പ്പെ​ടും എ​ന്ന ഭീ​തി​യാ​ണ്​ ഇൗ ​മ​ക്ക​ളു​ടെ ഉ​ള്ളി​ൽ ഉ​ട​ലെ​ടു​ക്കു​ക. അ​തേ​പോ​ലെ പ​നി വ​ന്ന താ​നും ത​​​െൻറ സ​ഹോ​ദ​ര​ങ്ങ​ളും കൂ​ട്ടു​കാ​രു​മെ​ല്ലാം വൈ​കാ​തെ ഇൗ ​േ​ലാ​കം വി​ട്ടു​പോ​കേ​ണ്ടി വ​രു​മെ​ന്ന്​ ഭ​യ​പ്പെ​ടു​ന്ന​വ​രും നി​ര​വ​ധി. ഇൗ ​അ​വ​സ്​​ഥ ഏ​റ്റ​വും പെ​െ​ട്ട​ന്ന്​ ചി​കി​ത്സി​ച്ചു മാ​റ്റി​യാ​ലേ ഇ​തു​േ​പാ​ലൊ​രു ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ​യെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ൻ ന​മു​ക്ക്​ ക​ഴി​യു​ക​യു​ള്ളൂ. ആ​ദ്യ​മാ​യി ര​ക്ഷി​താ​ക്ക​ൾ ശ​രി​യാ​യ അ​റി​വ്​ സ​മ്പാ​ദി​ക്കു​ക​യാ​ണ്​ ഇ​തി​നാ​യി ചെ​യ്യേ​ണ്ട​ത്.

വാ​ട്​​​സ്​​ആ​പ്പി​ൽ ആ​രെ​ങ്കി​ലും ഫോ​ർ​വേ​ഡ്​ ചെ​യ്​​ത്​ ന​ൽ​കു​ന്ന അ​ബ​ദ്ധ​ങ്ങ​ള​ല്ല, കേ​ര​ള സ​ർ​ക്കാ​ർ ആ​രോ​ഗ്യ വ​കു​പ്പ്​ ഉ​ൾ​പ്പെ​ടെ ശാ​സ്​​ത്രീ​യ​മാ​യി ത​യാ​റാ​ക്കി​യ ഇ​തു സം​ബ​ന്ധി​ച്ച അ​റി​വു​ക​ളെ​യാ​ണ്​ ഇ​തി​നാ​യി ആ​ശ്ര​യി​ക്കേ​ണ്ട​ത്. അ​ത്​ കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ പ​റ​ഞ്ഞ്​ ബോ​ധ്യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ക. പ​രി​ഭ്രാ​ന്ത​രാ​ക്കു​ക​യ​ല്ല, ബോ​ധ​വ​ത്​​ക​രി​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. വാ​യി​ലും മൂ​ക്കി​ലു​മെ​ല്ലാം കൈ​യി​ടു​ന്ന ശീ​ല​മു​ള്ള കു​ഞ്ഞു​ങ്ങ​ളെ അ​തി​​​െൻറ ​ദൂ​ഷ്യം പ​റ​ഞ്ഞ്​ മ​ന​സ്സി​ലാ​ക്ക​ണം. ക​ടു​ത്ത പ​നി​യോ ചു​മ​യോ​ വേ​ദ​ന​​ക​ളോ ഉ​ണ്ടെ​ങ്കി​ൽ ​േഡാ​ക്​​ട​റെ കാ​ണ​ണം. പ​ക്ഷേ, ചെ​ന്ന പാ​ടെ ത​നി​ക്ക്​ അ​ല്ലെ​ങ്കി​ൽ ത​​​െൻറ കു​ഞ്ഞി​ന്​ കോ​വി​ഡാ​ണോ കു​ര​ങ്ങു​പ​നി​യാ​ണോ എ​ന്നൊ​ന്നു​മ​ല്ല ചോ​ദി​ക്കേ​ണ്ട​ത്. കു​ട്ടി​ക​ൾ​ക്കോ മു​തി​ർ​ന്ന​വ​ർ​ക്കോ അ​സു​ഖ സാ​ധ്യ​ത കാ​ണു​ക​യും ​െഎ​സൊ​ലേ​ഷ​ന്​ വി​ധേ​യ​രാ​വേ​ണ്ടി വ​രു​ക​യും ചെ​യ്യു​ന്ന ഘ​ട്ടം വ​ന്നാ​ൽ, അ​ത്​ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന്​ പ​റ​ഞ്ഞു​മ​ന​സ്സി​ലാ​ക്ക​ണം.

കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ വൈ​റ​സ്​ ബാ​ധ പ​ട​ർ​​ന്നേ​ക്കാം എ​ന്ന സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നാ​യി സ്​​കൂ​ളു​ക​ൾ​ക്ക്​ അ​വ​ധി ന​ൽ​കി​യി​രി​ക്കു​ന്ന സ​മ​യ​മാ​ണി​ത്. പാ​ർ​ക്കു​ക​ളും വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളും മ്യൂ​സി​യ​ങ്ങ​ളു​മെ​ല്ലാം പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ മ​ക്ക​ൾ​ക്ക്​ പു​റ​ത്തി​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ൾക്ക്​ അ​വ​സ​ര​മി​ല്ല. അ​തു​കൊ​ണ്ട്​ അ​വ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ്​ എ​ഴു​താ​നും വാ​യി​ക്കാ​നും പ​ടം വ​ര​ക്കാ​നും ക​ളി​ക​ളി​ൽ ഏ​ർ​പ്പെ​ടാ​നു​മെ​ല്ലാം സൗ​ക​ര്യ​മൊ​രു​ക്കി കൊ​ടു​ക്കു​ക. ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളി​ല്ലാ​ത്ത കു​ട്ടി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളു​മെ​ല്ലാ​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ൽ പ്ര​ശ്​​ന​ങ്ങ​ളേ​തു​മി​ല്ല താ​നും. ഇ​ത്ത​ര​മൊ​രു അ​വ​സ്​​ഥ ലോ​ക​മൊ​ട്ടാ​കെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്​ സ​മീ​പ കാ​ല​ത്ത്​ ഇ​താ​​ദ്യ​മാ​യാ​ണ്. ഇൗ ​രോ​ഗ​വേ​ള​യെ ഒ​രു പ​ഠ​ന​വേ​ള​യാ​യി ന​മ്മ​ൾ ക​ണ്ടേ തീ​രൂ. ന​മ്മ​ൾ അ​തി​ജ​യി​ക്കും എ​ന്ന​ത്​ ഒ​രു മു​ദ്രാ​വാ​ക്യം മാ​ത്ര​മ​ല്ല, നേ​ടി​യെ​ടു​ക്കേ​ണ്ട ഒ​രു ല​ക്ഷ്യം​ത​ന്നെ​യാ​ണ്.

(സ്​​പെ​ഷ​ലി​സ്​​റ്റ്​-​പീ​ഡി​യാ​ട്രി​ക്​​സ്​ & നി​യോ​നാ​റ്റോ​ള​ജി, ആ​സ്​​റ്റ​ർ ഹോ​സ്​​പി​റ്റ​ൽ, മ​ൻ​ഖൂ​ൽ, ദു​ബൈ)

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.