ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരെയും പരി ശോധനക്ക് വിധേയമാക്കുന്നുണ്ടോ? പലരുടെയും സംശയമാണിത്. യാത്രക്കാരിൽ പലരുടെയു ം ഉത്തരം ‘ഇല്ല’ എന്നായിരിക്കും. എന്നാൽ, നിങ്ങൾ പോലുമറിയാതെ നിങ്ങളെ പരിശോധിക്കുകയ ും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട് ദുബൈ വിമാനത്താവളത്തിലെ സംവിധാനങ്ങൾ. ഇവിടെ സ്ഥാപിച്ചിരിക്കുന്ന തെർമൽ സ്ക്രീനിങ് ഉപകരണത്തിെൻറ സമീപത്തുകൂടിയാണ് യാത്രക്കാർ നടന്നുപോകുന്നത്.
യാത്രക്കാരെൻറ ശരീരത്തിലെ ഉൗഷ്മാവ് കൂടുതലാണെങ്കിൽ വിവരം കൺട്രോൾ റൂമിൽ അറിയും. ഉടൻ നിങ്ങളെ തേടി വിമാനത്താവളത്തിലെ മെഡിക്കൽ സംഘം എത്തും. ഇവിടെനിന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തും. ഇൗ സമയം, ഇൗ വിമാനത്തിലെത്തിയ മറ്റു യാത്രക്കാരെ വെയ്റ്റിങ് റൂമിൽ ഇരുത്തും. ഉൗഷ്മാവ് കൂടുതൽ കണ്ടെത്തിയ യാത്രക്കാരനെ ലാബ് പരിശോധനക്ക് വിധേയമാക്കും. ഇയാളിൽ കോവിഡിെൻറ സാധ്യതയുണ്ടെങ്കിൽ മറ്റു യാത്രക്കാരെയും പരിശോധിക്കും. അല്ലാത്ത പക്ഷം എല്ലാവരെയും വിട്ടയക്കും.
ഇവരുടെ വ്യക്തിവിവരങ്ങളും ഫോൺ നമ്പറും ശേഖരിച്ച ശേഷം ബോധവത്കരണം നൽകിയാണ് വിട്ടയക്കുക. പുറത്തിറങ്ങുന്നതിന് മുമ്പ് വീണ്ടും ഒാേട്ടാമാറ്റിക് ഉൗഷ്മാവ് പരിശോധനയും നടക്കും. പരമാവധി 30 മിനിറ്റിനുള്ളിൽ ഇൗ പരിശോധനകൾ പൂർത്തിയാകും. എന്നാൽ, കോവിഡ് ബാധ കാര്യമായി ബാധിച്ച രാജ്യങ്ങളിൽനിന്നെത്തുന്നവരെ കർശന മെഡിക്കൽ പരിശോധനക്ക് ശേഷമാണ് വിട്ടയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.