അധ്യാപകരും രക്ഷിതാക്കളും അറിയാൻ...

ദു​ബൈ: കോ​വി​ഡ്​ ബാ​ധ​യെ തു​ട​ർ​ന്ന്​ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലു​ണ്ടാ​യ സ​ക​ല സം​ശ​യ​ങ്ങ​ൾ​ക്കും എ​ണ്ണി ​യെ​ണ്ണി മ​റു​പ​ടി പ​റ​യു​ക​യാ​ണ്​ വൈ​ജ്ഞാ​നി​ക-​മാ​ന​വ വി​ക​സ​ന അ​തോ​റി​റ്റി (കെ.​എ​ച്ച്.​ഡി.​എ). അ​ധി​കൃ​ത ​ർ പു​റ​ത്തി​റ​ക്കി​യ ചോ​ദ്യോ​ത്ത​ര പ​ട്ടി​ക​യി​ലാ​ണ് (എ​ഫ്.​എ.​ക്യു)​ വ്യ​ക്​​ത​മാ​യ മ​റു​പ​ടി​ക​ളു​ള്ള ​ത്.
സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​​ച്ച​തോ​ടെ അ​ങ്ക​ലാ​പ്പി​ലാ​യ ര​ക്ഷി​താ​ക ്ക​ളു​ടെ സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും അ​ക​റ്റാ​ൻ കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ്​ അ​ധി​കൃ​ത​ർ ചോ​ദ്യോ​ത്ത​ര പ​ ട്ടി​ക ത​യാ​റാ​ക്കി വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​റ​ങ്ങി​ന​ട​ക്കു​ന്ന ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക്​ വി​രാ​മം കു​റി​ക്കാ​നും ഇ​ത്​ ല​ക്ഷ്യ​മി​ടു​ന്നു.

സ്​​കൂ​ൾ അ​വ​ധി
മാ​ർ​ച്ച്​ എ​ട്ട്​ മു​ത​ൽ നാ​ല്​ ആ​ഴ്​​ച​ത്തേ​ക്കാ​ണ്​​ സ്​​കൂ​ളു​ക​ൾ​ക്ക്​ അ​വ​ധി. 21 വ​രെ പൂ​ർ​ണ​മാ​യും അ​വ​ധി ആ​യി​രി​ക്കും. സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ 22 മു​ത​ൽ ഒാ​ൺ​ലൈ​ൻ വ​ഴി ക്ലാ​സു​ക​ൾ ന​ൽ​കും. ഏ​പ്രി​ൽ അ​ഞ്ചി​ന്​ സ്​​കൂ​ളു​ക​ൾ വീ​ണ്ടും തു​റ​ക്കും.
മാ​ർ​ച്ച്​ അ​വ​സാ​നം ന​ൽ​കേ​ണ്ടി​യി​രു​ന്ന ര​ണ്ടാ​ഴ്​​ച​ത്തെ അ​വ​ധി​ക്ക്​ പ​ക​ര​മാ​ണ്​ ഇ​പ്പോ​ൾ ഒ​രു​മാ​സം അ​വ​ധി ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, ജൂ​ലൈ​യി​ലെ ​വാ​ർ​ഷി​ക അ​വ​ധി​ക്ക്​ മാ​റ്റ​മു​ണ്ടാ​വി​ല്ല.

ഓ​ൺ​ലൈ​ൻ ക്ലാ​സ്​
മൊ​ബൈ​ൽ, ടാ​ബ്, ലാ​പ​്​​ടോ​പ്, ഡെ​സ്​​ക്​ ടോ​പ്​ തു​ട​ങ്ങി​യ​വ വ​ഴി​യാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ക്ലാ​സ്​ ന​ൽ​കു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​യും ആ​പ്പു​ക​ളെ​യും കു​റി​ച്ച്​​ സ്​​കൂ​ൾ മാ​നേ​ജ്​​മ​െൻറു​ക​ൾ അ​റി​യി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ വീ​ട്ടി​ലെ മു​റി ക്ലാ​സ്​ മു​റി​യാ​യി ഉ​പ​യോ​ഗി​ക്ക​ണം. എ​ന്നാ​ൽ, അ​ധ്യാ​പ​ക​ർ സ്​​കൂ​ളി​െ​ല​ത്ത​ണം. ഇ​വി​ടെ​യി​രു​ന്നാ​ണ്​ ക്ലാ​സ്​ ന​ൽ​കേ​ണ്ട​ത്. സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളും ഇ-​ലേ​ണി​ങ്ങി​നെ കു​റി​ച്ച്​ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​ത്​ സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്​ സ്​​കൂ​ൾ അ​ധി​കൃ​ത​ർ ന​ൽ​കും.

പ​രീ​ക്ഷ
പ​രീ​ക്ഷ​യെ കു​റി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്​ അ​ത​ത്​ ബോ​ർ​ഡു​ക​ളാ​ണ്. ഒാ​രോ രാ​ജ്യ​ത്തെ​യും പ​രീ​ക്ഷ സ​മ​യ​വും ഇ​വി​ട​ത്തെ സാ​ഹ​ച​ര്യ​വും ക​ണ​ക്കാ​ക്കി അ​വ​ർ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും. ഇ​ക്കാ​ര്യം ബോ​ർ​ഡു​ക​ൾ സ്​​കൂ​ളു​ക​ളെ​യും സ്​​കൂ​ളു​ക​ൾ ര​ക്ഷി​താ​ക്ക​ളെ​യും അ​റി​യി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​ക​ളു​ടെ കാ​ര്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

സ്​​കൂ​ൾ ഫീ​സ്​
അ​വ​ധി ദി​ന​ങ്ങ​ൾ കൂ​ടു​ത​ൽ ന​ൽ​കു​ന്ന​തി​നാ​ൽ സ്​​കൂ​ൾ ഫീ​സി​ൽ കു​റ​വു വ​രു​ത്തു​മെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണ്. അ​വ​ധി ദി​ന​ങ്ങ​ളി​ൽ ന​ഷ്​​ട​മാ​കു​ന്ന ക്ലാ​സു​ക​ൾ ഇ-​ലേ​ണി​ങ്ങി​ലൂ​ടെ​യും അ​ല്ലാ​തെ​യും നി​ക​ത്തും.

സ​ർ​വ​ക​ലാ​ശാ​ല
സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​തു​വ​രെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും, ഇ​വ​ർ നാ​ലാ​ഴ്​​ച കാ​മ്പ​സു​ക​ളി​ൽ വ​രേ​ണ്ട​തി​ല്ല. ഇ​വ​ർ​ക്കു​ള്ള ക്ലാ​സു​ക​ൾ ഒാ​ൺ​ലൈ​ൻ വ​ഴി ന​ൽ​കും. സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ജോ​ലി എ​ങ്ങ​നെ​യാ​വ​ണ​മെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ തീ​രു​മാ​നി​ക്കും. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ അ​വി​ടെ തു​ട​രാം. എ​ന്നാ​ൽ, കാ​മ്പ​സി​ൽ പ്ര​വേ​ശി​ക്ക​രു​ത്. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ഇൗ ​കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​വി​ല്ല. മാ​ർ​ച്ചി​ൽ ന​​ട​ക്കേ​ണ്ട പ​രി​ശോ​ധ​ന​ക​ളു​ടെ തീ​യ​തി മാ​റ്റി നി​ശ്ച​യി​ക്കും.

​കോ​വി​ഡ്​ സം​ശ​യ​ങ്ങ​ൾ​ക്ക്​ വി​ളി​ക്കാം
എ​സ്​​ത്തി​ജാ​ബ സ​ർ​വി​സ്​ 8001717
ദു​ബൈ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി 800342
ആ​രോ​ഗ്യ-​രോ​ഗ​പ്ര​തി​രോ​ധ
മ​ന്ത്രാ​ല​യം 80011111

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.