ഷാര്‍ജ: അഭയാര്ഥികളാകുന്നതോടെ ഒരു മനുഷ്യന് അനുഭവിക്കേണ്ടിവരുന്ന ജീവിതാവസ്ഥ കള്‍ വരച്ചുകാട്ടുകയായിരുന്നു ഷാര്‍ജ എക്സ്പോ സെൻററില്‍ നടക്കുന്ന അന്താരാഷ്ട്ര ഗവ.കമ്യൂണിക്കേഷന്‍ ഫോറം. അഫ്ഗാനില്‍നിന്ന് അഭയാര്‍ഥിയായി യാത്ര തുടങ്ങി മടങ്ങിയെത്തുംവരെയുള്ള കഥകളും തുടര്‍ന്ന് കാബൂള്‍ സര്‍വകലാശാലയില്‍ അധ്യാപികയായെത്തിയ അനുഭവങ്ങളും ഫാത്തിമ ഹുസൈനി മനസ്സില്‍നിന്ന് കുടഞ്ഞിട്ടപ്പോള്‍ സദസ്സ് കാത് കൂര്‍പ്പിച്ച് കേട്ടിരുന്നു. യു.എന്‍.എച്ച്.സി.ആറുമായി സഹകരിച്ച് ദി ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന് (ടി.ബി.എച്ച്.എഫ്) നടത്തിയ ‘അഭയാര്‍ഥികളുടെ പ്രചോദനാത്മകമായ കഥകള്‍’ എന്ന തലക്കെട്ടില്‍ നടന്ന പാനല്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു ഫാത്തിമ.
കെനിയ, പാകിസ്താന് അഭയാര്‍ഥികളും അനുഭവങ്ങളുമായെത്തിയപ്പോള്, നാട് നഷ്ടപ്പെടുന്നതോടെ ഒരു മനുഷ്യന് അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ വേദി നിറഞ്ഞൊഴുകി. സ്ഥാനഭ്രഷ്്ടരും ദുര്‍ബലരുമായ ആളുകള്‍ക്ക് ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാനും തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും മെച്ചപ്പെട്ട ജീവിതത്തിനായി കഠിനാധ്വാനം ചെയ്യാനും ലക്ഷ്യമിട്ട് പാനലിസ്റ്റുകള്‍ കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കിട്ടു. അഭയാര്‍ഥികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള ഏക മാർഗം ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണെന്നും എങ്ങനെയാണ് ഒരു അഭയാര്‍ഥി പാഠശാല കണ്ടെത്തുക എന്നതിനെ കുറിച്ചും ചര്‍ച്ച നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.