ദുബൈ: കോവിഡ്-19 ലോകത്തിെൻറ പല ഭാഗങ്ങളിലും പിടിമുറുക്കിയിട്ടുണ്ടെന്ന പേരിൽ ജനം അനാ വശ്യമായി പരിഭ്രാന്തരാവേണ്ടതില്ല, പക്ഷേ അത്യാവശ്യമായ സൂക്ഷ്മത പാലിക്കുകയും വേണ ം. രാജ്യത്ത് ആരോഗ്യവിഭാഗം അധികൃതരും മറ്റു വകുപ്പുകളുമെല്ലാം ജനങ്ങളുടെ സുരക്ഷക് ക് മുഖ്യ പരിഗണന നൽകി ഏറ്റവും ശക്തമായ പ്രതിരോധ സംവിധാനങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ദുബൈ വിമാനത്താവളത്തിലും മറ്റു തന്ത്രപ്രധാന മേഖലകളിലുമെല്ലാം ഏറ്റവും മികവുറ്റ മുൻകരുതലുകളാണുള്ളതെന്ന് ദുബൈ ആരോഗ്യ അതോറിറ്റി പൊതുജനാരോഗ്യ വിഭാഗത്തിലെ പ്രതിരോധ ചികിത്സ വിഭാഗം മേധാവി ഡോ. അബ്ദുല്ല അൽ റസാഇ വ്യക്തമാക്കി. ദുബൈ വിമാനത്താവളത്തിൽ ഇറങ്ങുന്ന എല്ലാ യാത്രക്കാരെയും തെർമൽ സ്ക്രീനിങ്ങിന് വിധേയരാക്കുന്നുണ്ട്. രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇടങ്ങളിൽനിന്നുള്ള യാത്രക്കാരെ രണ്ടു തവണ പരിശോധനക്ക് വിധേയരാക്കുന്നുണ്ട്.
ആരാണ് പരിശോധനക്ക് വിധേയരാവേണ്ടത്?
സാധാരണ ജലദോഷമോ ശ്വാസംമുേട്ടാ അനുഭവപ്പെട്ടാലുടൻ പോയി കോവിഡ് പരിശോധന നടത്തേണ്ടതില്ല. പനിയോടൊപ്പമോ അല്ലാതെയോ കടുത്ത ശ്വാസതടസ്സവും അനുബന്ധ അണുബാധകളും നേരിടുന്നവർ, വൈറസ് ബാധിത രാജ്യങ്ങളിലേക്ക് അടുത്ത നാളുകളിൽ യാത്രചെയ്തവർ, കോവിഡ് ബാധിച്ചവരെയോ ബാധ സംശയിക്കുന്നവരെയോ പരിചരിച്ചവർ തുടങ്ങിയവരാണ് പരിശോധനക്ക് വിധേയരാവേണ്ടത്.
എവിടെയാണ് പരിശോധന നടത്തേണ്ടത്?
പരിശോധന ചെയ്യേണ്ട സാഹചര്യമാണെന്നു ബോധ്യമായാൽ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത ഒഴിവാക്കാനായി മറ്റുള്ളവരിൽനിന്ന് മാറി നിൽക്കുക. വൃത്തിയുള്ള മാസ്ക് ധരിച്ച് അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് േപാവുക. ഡി.എച്ച്.എയുടെ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്താനാവും. ആരോഗ്യകേന്ദ്രത്തിൽ എത്തിയാലുടൻ തങ്ങളുടെ യാത്രാവിവരങ്ങളും വൈറസ് ബാധ സംശയിക്കാനുള്ള കാരണങ്ങളും ഡോക്ടറെ അറിയിക്കുക. ആരോഗ്യകേന്ദ്രത്തിലെ വിദഗ്ധർ ഉടനെ സുരക്ഷിതമായ ഒരിടത്തേക്കു മാറ്റി പരിശോധനകൾ നിർവഹിക്കും. പരിശോധനഫലങ്ങൾ ലഭിക്കുന്നതുവരെ അവിടെ തുടരേണ്ടിവരും. വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയാൽ കൂടുതൽ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി പരിരക്ഷ തുടരും. വൈറസ് ബാധയില്ലെന്ന് വ്യക്തമായാലും വൈറസ് ബാധക്ക് കാരണമായ സാഹചര്യമുണ്ടായ സമയം മുതൽ 14 ദിവസത്തേക്ക് വീട്ടിൽ മാറി കഴിയേണ്ടിവരും. ഒൗദ്യോഗിക കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുകയും പിൻപറ്റുകയും ചെയ്യുക.
സംശയനിവാരണത്തിന് ഡി.എച്ച്.എ
കാൾ സെൻറർ നമ്പർ: 800 342
ആരോഗ്യ വിഭാഗം: 8001717
ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം: 80011111
നമ്പറുകളിൽ വിളിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.