???? ????????????? ?????? ???????? ???????????????? ?????? ??.?.? ??????? ?????? ?????? ???? ??????????????? ????? ???????? ??? ????????? ?? ?????? ???????????????

ഷാർജയിൽ സ്​പോർട്​സ്​ സയൻസ്​ അക്കാദമി വരുന്നു

ദുബൈ: ഷാർജയുടെ കായികമേഖലക്ക്​ കുതിപ്പേകാൻ സ്​പോർട്​സ്​ സയൻസ്​ അക്കാദമി വരുന്നു. ഇതുമായി ബന്ധപ്പെട്ട കരാറിൽ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി ഒപ്പുവെച്ചു. ഷാർജ അക്കാദമി ഫോർ സ്​പോർട്​സ്​ സയൻസ്​ ആൻഡ്​ ഒൗട്ട്​സ്​റ്റാൻഡിങ്​ പെർഫോമൻസ്​ (എസ്​.എ.എസ്​.എസ്​.ഒ.പി) നിലവിൽ വരുന്നതോടെ കായികതാരങ്ങൾക്ക്​ കൂടുതൽ അവസരവും കായിക വിദ്യാഭ്യാസവും ലഭ്യമാകും. എക്​സ്​റ്റർ യൂനിവേഴ്​സിറ്റിയുടെ സഹകരണത്തോടെ കൽബയിലാണ്​ സ​െൻറർ സ്​ഥാപിക്കുന്നത്​.

കായികവും വിദ്യാഭ്യാസപരവുമായ സൗകര്യങ്ങളാണ്​ അക്കാദമിയിൽ ഒരുക്കുന്നത്​. സ്​റ്റേഡിയം, ഇൻഡോർ സ്​പോർട്​സ്​ ഹാൾ, ആധുനിക സ്​​േപാർട്​സ്​ ഉപകരണങ്ങൾ തുടങ്ങിയവ ഉണ്ടാവും. അറബ്​ ലോകത്തെ എല്ലാ കായിക മേഖലക്കും ഉണർവ്​ പകരുന്ന രീതിയിലാവും അക്കാദമി. പരിശീലനം നൽകി അത്​ലറ്റുകളെ വളർത്തിയെടുക്കാനും ലക്ഷ്യമിടുന്നു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.