ദുബൈ: ഇന്ത്യൻ തലസ്ഥാന നഗരി കത്തിയെരിയുേമ്പാൾ സ്നേഹവും സഹകരണവുംകൊണ്ട് പരസ്പരം ചേർത്തുപിടിച്ച പ്രവാസികൾക്കിടയിൽ വിദ്വേഷത്തിെൻറ ഒാൺലൈൻ സന്ദേശം നടത്തിയ വ്യക്തിക്കെതിരെ പരാതിയുമായി ഒാൺലൈൻ സമൂഹം. ഇന്ത്യൻ സാമൂഹിക പ്രവർത്തക സ്വാതി ഖന്നയെ ഭീഷണിപ്പെടുത്തുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ കമൻറ് പോസ്റ്റു ചെയ്തയാൾ ദുബൈ വിലാസമാണ് ഫേസ്ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്വാതി ഖന്ന നടത്തിയ അഭിപ്രായ പ്രകടനം കണ്ടാണ് ത്രിലോക് സിങ് എന്നയാൾ അറപ്പ് വമിക്കുന്നതും ബലാത്സംഗ ഭീഷണി മുഴക്കുന്നതുമായ കമൻറ് രേഖപ്പെടുത്തിയത്. ഹിന്ദിയിൽ എഴുതിയ കമൻറ് പിന്നീട് ഒഴിവാക്കിയെങ്കിലും അതിെൻറ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്ത്യയിൽ ജീവിക്കുകയും പാകിസ്താനുവേണ്ടി സ്തുതി പാടുകയും ചെയ്യുന്നുവെന്ന് ആക്ഷേപിച്ചാണ് ത്രിലോകിെൻറ പോസ്റ്റ് തുടങ്ങുന്നത്. അതിനു മറുപടിയായി മുസ്ലിം രാജ്യത്ത് ജീവിക്കുന്ന ഇയാൾ ഇന്ത്യയിൽ ജീവിക്കുന്ന തന്നെ അവഹേളിക്കുകയാണെന്ന് സ്വാതി ഫേസ്ബുക്കിൽ കുറിച്ചു. ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഷെഫ് ആയിരുന്നു ത്രിലോക് എന്നാണ് വിവരം. ഹോട്ടലുമായി ബന്ധപ്പെെട്ടങ്കിലും രണ്ടു വർഷമായി ഇയാൾ തങ്ങൾക്കൊപ്പമില്ല എന്ന് അവർ അറിയിച്ചു. ദുബൈയിലെ ഒരു യൂനിവേഴ്സിറ്റിയുടെ വിലാസമാണ് ഇയാൾ നൽകിയിരിക്കുന്നത്. ദുബൈ പൊലീസിൽ ഇതു സംബന്ധിച്ച് ആളുകൾ പരാതി നൽകാൻ ശ്രമിക്കുന്നുണ്ട്്. ഇ-ക്രൈം പോർട്ടൽ വഴി പരാതി നൽകാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.