അബൂദബി: തലസ്ഥാന എമിറേറ്റിലെ സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിൽ, ഗ്രേഡിങ്, അലവൻസുകൾ എന്നിവ പുതുക്കാൻ അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ തീരുമാനിച്ചു. ജീവനക്കാരെ പുതിയ സ്കെയിലിലേക്ക് 2020 ജനുവരി ഒന്നുമുതൽ മാറ്റാനും കൗൺസിൽ നിർദേശിച്ചു. പുതിയ തീരുമാനം ഇന്നു മുതൽ പ്രാബല്യത്തിൽവരും. അബൂദബിയിലെ സിവിൽ ഗവൺമെൻറ് സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും ഇത് ബാധകമാകുമെന്നും എക്സിക്യൂട്ടിവ് കൗൺസിൽ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇമറാത്തി കുടുംബങ്ങളുടെ ജീവിതനിലവാരം,
സ്ഥിരത എന്നിവ വർധിപ്പിക്കുന്നതിന് സർക്കാർ പെൻഷൻ തുകയും ഗണ്യമായി വർധിപ്പിക്കും. മൊത്തം ശമ്പളത്തിെൻറ 80 ശതമാനത്തോളം പേമെൻറാണ് പെൻഷനായി കണക്കാക്കുക. അബൂദബിയിലെ സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരുടെയും ശമ്പള സ്കെയിൽ ഏകീകരണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ പ്രകടനത്തിനനുസരിച്ച് സ്ഥാനക്കയറ്റത്തിനുള്ള അവസരവും കൗൺസിൽ സ്ഥിരീകരിച്ചു. ഈ തീരുമാനംമൂലം ഉണ്ടാകുന്ന അധികച്ചെലവ് അബൂദബി സർക്കാർ വഹിക്കും. മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനും പ്രതിഫലം മെച്ചപ്പെടുത്തുന്നതിനും സർക്കാർ സ്ഥാപനങ്ങളിൽ മികവും പുതുമയും പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തീരുമാനം സഹായമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.