അജ്മാന്: മുപ്പത്തിമൂന്ന് വര്‍ഷത്തെ പ്രവാസം മതിയാക്കി അബ്ദുല്‍ റഹ്മാന് നാട്ടിലേക്ക്. 1986ലാണ് മലപ്പുറം കൽപകഞ്ചേരി വരമ്പനാലക്കല് അബ്ദുല്‍ റഹ്മാന് ന്യൂസ് പേപ്പർ ബോയ് ആയി അജ്മാനില്‍ എത്തുന്നത്. ജ്യേഷ്ഠസഹോദരന്മാരായ മുഹമ്മദും അബ്ദുല്‍ സലാമും ഇതേ മേഖലയിൽ ജോലി ചെയ്തിരുന്നു. ആറു വര്‍ഷത്തിനുശേഷം അബൂദബി ഇത്തിഹാദ് വിതരണ കമ്പനിയുടെ വിസയിലേക്ക് മാറി. സഹോദരങ്ങളും സുഹൃത്തുക്കളും ബൈക്ക് ലൈസന്‍സ് എടുത്തിട്ടും അബ്ദുല്‍ റഹ്മാന് സൈക്കിളില്‍ തന്നെയാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ട് പത്രം വിതരണം ചെയ്തത്. അറബ്, ഇംഗ്ലീഷ് പത്രങ്ങള്‍ കൂടാതെ ഇവിടെ ഇറങ്ങുന്ന മലയാളത്തിലെ എല്ലാ പത്രങ്ങളും ഇദ്ദേഹം വിതരണം ചെയ്യുന്നുണ്ട്. കാല്‍മുട്ട് വേദനയടക്കമുള്ള ശാരീരിക അസ്വസ്ഥതകളാണ് അബ്ദുല്‍ റഹ്മാനെ നാട്ടിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
അജ്മാന് നഗരത്തില്‍ ജോലി ചെയ്യുന്ന അറബികള്‍ അടക്കമുള്ളവര്‍ ഇദ്ദേഹത്തിെൻറ സൗഹൃദ വലയത്തിലുണ്ട്. ഉന്നത പദവിയിലിരിക്കുന്നവര്‍ വാഹനം നിര്‍ത്തി തെൻറയടുക്കല്നിന്ന് പത്രവും പുസ്തകങ്ങളും വാങ്ങാന്‍ വന്നിരുന്നത് അഭിമാനത്തോടുകൂടിയാണ് അബ്ദുല്‍ റഹ്മാന് സ്മരിക്കുന്നത്. ഈ രാജ്യത്തെ വരുമാനമാണ് തെൻറ കുടുംബം പോറ്റിയതെന്ന് ഇദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു. ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണ് കുടുംബം. വീട്ടിലെ ചുറ്റുപാടുകളുടെ ബാധ്യതമൂലം അഞ്ചുവര്‍ഷം പിന്നിട്ടാണ് ഇക്കുറി നാട്ടിലേക്ക് പോകുന്നത്. പുതുവര്‍ഷം പിറക്കുന്നതോടെ അബ്ദുല്‍ റഹ്മാന് ജോലി അവസാനിപ്പിക്കും. കമ്പനി തുടര്‍നടപടികള്‍ പൂർത്തിയാക്കുന്നതോടെ ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലേക്ക് തിരിക്കും; ഇതുവരെ എത്തിച്ച പടച്ച റബ്ബ് മരിക്കുവോളം കൈവിടില്ലെന്ന ആത്മവിശ്വാസത്തിെൻറ പിന്‍ബലത്തില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.