????????, ?????????

വാഹനാപകടത്തിൽ മരിച്ച കൂട്ടുകാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

ദുബൈ: ഒരുമിച്ചു കളിച്ചു വളർന്ന ചങ്ങാതിമാർ അവസാന യാത്രയിലും ഒന്നിച്ചു. യു.എ.ഇയിലെ പ്രവാസി സമൂഹത്തെ ഒന്നാകെ ദു:ഖത്തിലാഴ്ത്തി ക്രിസ്മസ് പുലരിയിലാണ്​ ദുബൈയിൽ വാഹനാപകടമുണ്ടായത്​. തിരുവനന്തപുരം സ്വദേശി ശരത് കുമാർ നമ്പ്യാർ (21), പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാർ (19) എന്നിവരാണ് മരിച്ചത്.

ശരത് അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിൽ ചേർന്നപ്പോൾ രോഹിത് യു.കെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിലാണ് ബിരുദപഠനത്തിന് പോയത്. അവധിക്കാലം പ്രമാണിച്ച് ദുബൈയിൽ എത്തിയ ഇവർ സഞ്ചരിച്ച വാഹനം ബുധനാഴ്ച പുലർച്ചെ മൂന്നോടെ ജബൽ അലിക്കടുത്ത്​ മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.