ദുബൈ: പണ്ട് മദ്റസയിൽ പഠിച്ച അറബിയെല്ലാം മറന്നുപോയിട്ടുണ്ടാവും പലരും. മദ്റസയിൽ പോയിട്ടില്ലാത്ത അനേകരുമുണ്ടാവും. ആരും വിഷമിക്കേണ്ട, ശൈഖ് മുഹമ്മദ് തുറന്നുതരുന്ന അറബിപാഠത്തിെൻറ മദ്റസയുണ്ടിവിടെ. അന്താരാഷ്ട്ര അറബി ഭാഷാദിനത്തിലാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം അറബി ഭാഷാപഠനത്തിനായി പുതിയ പാഠ്യപദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം ദുബൈ അവതരിപ്പിച്ച മദ്റസ (https://madrasa.org) എന്ന വെബ്സൈറ്റിലൂടെ പാഠങ്ങള്‍ പഠിക്കാം.
അറബിയിൽ ഏതു നിലവാരത്തിലുള്ളവർക്കും പഠിക്കാന്‍ കഴിയും വിധമാണ് പാഠ്യക്രമം. പുതിയ പാഠ്യപദ്ധതിയില്‍ ആയിരം വിഡിയോ പാഠങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദ്റസ വെബ്സൈറ്റ് വഴി ഒരു വര്‍ഷത്തിനകം 600 ലക്ഷം പേര് അറബി പഠനം നടത്താന്‍ മുന്നോട്ടുവന്നുവെന്നും ശൈഖ് മുഹമ്മദ് അറിയിച്ചു. അറബി ഭാഷയുടെ സംരക്ഷണം കേവലം ക്ലാസുകളില്‍ മാത്രം ഒതുങ്ങരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.