?? ?????

സഫ ഫെബിൻ ദുബൈയിൽ; സഅബീൽ സ്​റ്റാഫ് മീറ്റിൽ ആദരിക്കും

ദുബൈ: രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി കേരളത്തിലെ പുതിയ തലമുറയുടെ ആത്​മവിശ്വാസത്തി​​െൻറ പ്രതീകമായി മാറിയ മലപ്പുറം കരുവാരക്കുണ്ടിലെ പ്ലസ് ടു വിദ്യാർഥിനി സഫ ഫെബിൻ ദുബൈയിൽ. ദുബൈ ​രാജകൊട്ടാരമായ സഅബീലി​ലെ ഓഫിസ്‌ ജീവനക്കാരുടെ വാർഷികാഘോഷത്തിൽ​ സഫയെ ആദരിക്കും.

വെള്ളിയാഴ്ച വൈകീട്ട് ആറിന് അൽഖൂസിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കുന്ന പരിപാടിയിൽ സഅബീൽ ഓഫിസിലെ വിവിധ വകുപ്പ് മേധാവികൾ സംബന്ധിക്കുമെന്ന് ശംസുദ്ദീൻ ബിൻ മുഹ്​യുദ്ദീൻ അറിയിച്ചു. നമ്മുടെ വിദ്യാർഥികൾ പാഠ്യ^പാഠ്യേതര മേഖലകളിൽ മികവുറ്റ മുന്നേറ്റമാണ്​ നടത്തുന്നതെന്നും അവർ എല്ലാവിധ പ്രോത്സാഹനങ്ങളും അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.