ദുബൈ: അതിനൂതന ഡി.എൻ.എ സാേങ്കതിക വിദ്യയിലൂടെ, എട്ടുവർഷങ്ങൾക്കു മുമ്പ് നടന്ന ഒരു ബലാത്സംഗക്കേസിെൻറ ചുരുളഴിച്ച് ദുബൈ പൊലീസ്. 2011ൽ അൽ റഫാ പൊലീസ് സ്റ്റേഷനിൽ വന്ന കേസിനാണ് വഴിത്തിരിവ് വന്നത്. ഒരു അറബ് വനിതയെ അജ്ഞാതൻ ബലാൽക്കാരം ചെയ്തതായിരുന്നു കേസ്. എന്നാൽ, പ്രതിയാരെന്ന് തിരിച്ചറിയാൻ ആവശ്യത്തിന് തെളിവുകൾ ലഭ്യമായിരുന്നില്ല. തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും കേസ് എഴുതിത്തള്ളിയിരുന്നില്ല എന്ന് കുറ്റാന്വേഷണ വിഭാഗം അസി. കമാൻഡർ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. പ്രതി അവശേഷിപ്പിച്ചുപോയ ഒരേെയാരു തെളിവ് കാലമിത്രയും സൂക്ഷിച്ചുവെച്ചിരുന്നു.
കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടർന്നിരുന്നു. ഇപ്പോൾ നവീന സാേങ്കതിക വിദ്യയുടെ പ്രയോഗത്തിലൂടെ അതു സാധ്യമായി. പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷിച്ചെങ്കിലും അയാൾ ഇതിനകം മരിച്ചതായി വ്യക്തമായി. ലഭിച്ച തെളിവുപയോഗിച്ച് നടത്തിയ ഡി.എൻ.എ പരിശോധനയിൽ പ്രതിയുടെ സഹോദരനുമായി സാമ്യം കണ്ടെത്തി. ദുബൈയിൽ ഒരു കൊടിയ പാതകം ചെയ്ത കക്ഷിയാണിയാൾ. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പൊലീസ് വിദഗ്ധരുടെയും ഫോറൻസിക് വകുപ്പിെൻറയും പ്രയത്നങ്ങളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.