ഷാർജ: എമിറേറ്റിലെ ആദ്യകാല ടാക്സി ഉടമകളെ സഹായിക്കുന്നതിനായി 91 ലക്ഷം ദിർഹം വിതരണം ചെയ്ത് ഷാർജ റോഡ് ഗതാഗത അതോറിറ്റി (എസ്.ആർ.ടി.എ). 4572 ടാക്സി ഉടമകളിലേക്കാണ് സഹായമെത്തിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ പിന്തുണക്കുന്നതിനായി യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശം അനുസരിച്ചാണ് സഹായ വിതരണമെന്ന് എസ്.ആർ.ടി.എ അറിയിച്ചു.
2025 വർഷത്തേക്ക് ഓരോ ഗുണഭോക്താവിനും 2000 ദിർഹം വീതമാണ് വിതരണം ചെയ്തത്. ആദ്യകാല ടാക്സി ഉടമകളുടെ ജീവിത നിലവാരം ഉയർത്താനും മാന്യമായ ജീവിതം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ഗുണഭോക്താക്കൾക്ക് നൽകിവരുന്ന പ്രതിമാസ നഷ്ടപരിഹാരത്തോടൊപ്പമാണ് അധിക സഹായം വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.