ദുബൈ: രാജ്യം സുവർണ ജൂബിലിയിലേക്ക് സഞ്ചരിക്കവേ യു.എ.ഇ എന്ന ദേശത്തെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നതിന് ഉചിതമായ അടയാളം ഏതാണ്? യു.എ.ഇ ജനതയോടും അഭ്യുദയകാംക്ഷികളോടും അഭിപ്രായം തേടുകയാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ശൈഖ് മുഹമ്മദും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ചേർന്ന് നവംബർ രണ്ടിനാണ് യു.എ.ഇ നേഷൻ ബ്രാൻഡ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്. യു.എ.ഇയുടെ ജൈത്രയാത്രയുടെ പ്രതിഫലനമാണ് ഇൗ ബ്രാൻഡ്. https://nationbrand.ae/ വെബ്സൈറ്റിൽ കയറിയാൽ വോട്ട് രേഖപ്പെടുത്താം.
മൂന്നു ചിഹ്നങ്ങളാണ് ഇതിൽ വോട്ടിനിട്ടിരിക്കുന്നത്. മൂന്നും ഒന്നിനൊന്ന് മനോഹരം. ഒരെണ്ണം അറബി കാലിഗ്രഫിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തതിൽ മരുഭൂമിക്ക് തണൽ വിരിച്ച ഇൗത്തപ്പനയോലയാണ് പ്രമേയം. മൂന്നാമത്തേത് യു.എ.ഇ ദേശീയപതാകയുടെ നിറങ്ങളാൽ വരഞ്ഞ ഏഴു വരകളാണ്. രാജ്യത്തെ ഏഴ് എമിറേറ്റുകളാണ് ഇതിെൻറ സൂചകം. വോട്ടു ചെയ്യുേമ്പാൾ നിങ്ങൾ ഭൂമിക്ക് തണൽ പരത്തുന്നുമുണ്ട്. എങ്ങനെയെന്നല്ലേ. ഒാരോ വോട്ടിനും ഒരു വൃക്ഷെത്തെ വീതം നടാനാണ് തീരുമാനം. ആഴത്തിൽ വേരൂന്നിയ യു.എ.ഇയുടെ ജീവകാരുണ്യ-പരിസ്ഥിതി സൗഹൃദ പൈതൃകത്തിെൻറ ഉയർത്തിപ്പിടിക്കൽ കൂടിയായി മാറുകയാണ് പദ്ധതി. മറക്കരുത്, ഒാരോ വോട്ടും പ്രകൃതിക്കുകൂടി വേണ്ടിയാണെന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.