അൽഐൻ: ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂട തന്ത്രം ഏറെക്കാലം വിലപ്പോവില്ലെന്ന് മുസ്ലിം യൂത്ത്ലീഗ് ദേശീയ ഉപാധ്യക്ഷൻ അഡ്വ. ഫൈസൽ ബാബു പറഞ്ഞു. ദേശീയ ദിനാലോഷത്തോടനുബന്ധിച്ച് അൽഐൻ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി വാർഷിക സംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സലീം മണ്ടായപ്പുറം അധ്യക്ഷത വഹിച്ചു.
അൽഐൻ കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡൻറ് ശിഹാബുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ആക്ടിങ് സെക്രട്ടറി ബീരാൻ കുട്ടി കരേക്കാട്, സീനിയർ വൈസ്പ്രസിഡൻറ് ഹുസൈൻ കരിങ്കപ്പാറ, മലപ്പുറം ജില്ല ആക്ടിങ് പ്രസിഡൻറ് മജീദ് പറവണ്ണ, ജനറൽ സെക്രട്ടറി സമദ് പൂന്താനം, കുഞ്ഞു പകര, ഷാഹി, നൗഷാദ് എസ്.കെ.എം,സലാം മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. അലവി ഹാജി, അമീർ പി. ടി, അഷ്റഫ് കേതൊടി, മുസ്തഫ പുല്ലാട്ടിൽ, ഹുസൈൻ അത്തിപ്പറ്റ, ഹുസൈൻ തുരുമ്പത്ത്, ഷഫീഖ് കുറ്റിപ്പുറം, ഹമീദ് പൊൻമള, അഷ്റഫ് മൗലവി, സിദ്ദീഖ് മുതുവാട്ടിൽ, കരിം എ.ടി തുടങ്ങിയവർ നേതൃത്വം നൽകി. സാദിഖ് ഇരിമ്പിളിയം സ്വാഗതവും ഗഫൂർ കുറ്റിപ്പുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.