ദുബൈ: ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം, നാലുപേർക്ക് ഗുരുതര പരിക്ക്. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. പിക്ക്അപ്പ് വാനും ട്രക്കുമാണ് അപകടത്തിൽപ്പെട്ടത്. ടയർ പഞ്ചറായതിനെ തുടർന്ന് റോഡിെൻറ വലതുവശത്ത് നിർത്തിയ ട്രക്കിൽ പിറകെ വന്ന പിക്ക്അപ്പ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടയുടൻ പെട്രോൾ-ട്രാഫിക് സംഘങ്ങൾ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ റാഷിദ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നുവെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്റൂഇ അറിയിച്ചു. ശൈത്യകാലം ശക്തമായതോടെ പുലർവേളകളിൽ ദൂരക്കാഴ്ച ഏറെ പരിമിതമാവും. വാഹനമോടിക്കുന്നവർ പ്രത്യേക ശ്രദ്ധപുലർത്തണമെന്ന് പൊലീസ് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.