ദുബൈ: അക്ഷരങ്ങളിലൂടെ അറിവിെൻറ ആകാശത്തിലേറാൻ കാത്തിരിക്കുന്ന പ്രവാസി വിദ്യാർഥി കൾക്ക് മികവിെൻറ വിജയവഴി നിർദേശിക്കാൻ എജുകഫേ വീണ്ടും വിരുന്നെത്തുന്നു. ഗൾഫ് മേഖല യിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ കരിയർ ഗൈഡൻസ് മേളയായ എജുകഫേ അഞ്ചാം സീസൺ വെള്ളിയാഴ്ച മുതൽ രണ്ടു ദിവസങ്ങളിലായി ദുബൈ മുഹൈസിന ദ ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ അരങ്ങേറും. റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇൻറലിജൻസുമെല്ലാം അരങ്ങുവാഴുന്ന വിദ്യാഭ്യാസ രംഗത്ത്, മികവും അഭിരുചിയും സാധ്യതകളും തിരച്ചറിഞ്ഞ് പഠനമേഖല തെരഞ്ഞെടുക്കാൻ സഹായിക്കുന്ന എജുകഫേ പ്രവാസലോകത്തെ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും കലണ്ടർ ഇവൻറായാണ് കണക്കാക്കുന്നത്.
അഞ്ചാം സീസണിലും മികച്ച പ്രതികരണമാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് ലഭിച്ചത്. വൈകീട്ട് നാലിന് ഉദ്ഘാടനം നടക്കും. തുടർന്ന് ഒാസ്കാർ പുരസ്കാരത്തിളക്കം കൊണ്ടു മലയാളക്കരയെ നേട്ടങ്ങളുടെ നെറുകയിലെത്തിച്ച പ്രതിഭ റസൂൽ പൂക്കുട്ടി, ഓസ്കറിലേക്ക് നടന്നടുത്ത വഴിത്താരയിലെ വിശേഷങ്ങൾ പങ്കുവെക്കുന്ന ‘റോഡ് ടു ഓസ്കർ’ അരങ്ങേറും. 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് മികച്ച കരിയർ തെരഞ്ഞെടുക്കാനുള്ള കോഴ്സുകളും പഠനമേഖലയും നിർേദശിക്കുന്ന എജുകഫേയിൽ വിദ്യാഭ്യാസ, കരിയർ ഗൈഡൻസ് മേഖലയിലെ വിദഗ്ധർ നയിക്കുന്ന നിരവധി സെഷനുകളും അറിവിനൊപ്പം ആഹ്ലാദവും സമ്മേളിക്കുന്ന പരിപാടികളും നടക്കും.
വിദേശ സർവകലാശാലകൾ ഉൾപ്പെടെ നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എജുകഫേയിൽ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 10ന് രജിസ്ട്രേഷൻ നടക്കും. തുടർന്ന് കാമ്പസ് ക്രൂ സംഘടിപ്പിക്കുന്ന ക്രൂ കാസ്റ്റ് വിത്ത് ടുഡെയ്സ് ലീഡേഴ്സ് പരിപാടിയോടെ സീസൺ അഞ്ചിന് തുടക്കമാകും. 11ന് ‘സ്മാർട്ട് ഫുഡ്സ് ഫോർ സ്മാർട്ട് കിഡ്സ്’ സെഷനിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ആരോഗ്യകരമായ ഭക്ഷണശീലം പ്രമുഖ ന്യൂട്രീഷനിസ്റ്റ് ലൗലി രംഗനാഥ് പരിചയപ്പെടുത്തും. കുട്ടികളുടെ കഴിവും അഭിരുചിയും തിരിച്ചരിയുന്നതിനായി ‘സിജി’ തയാറാക്കിയ വ്യത്യസ്തമായ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ നിരവധി വിദ്യാർഥികൾ പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കാളികളാവുന്ന ‘റോൾ സ്െപസിഫിക്കേഷൻ’ സെഷന് എ.പി.എം. മുഹമ്മദ് ഹനീഷ് നേതൃത്വം നൽകും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഏഴു വരെയാണ് കരിയർ ഫെസ്റ്റ്. പ്രവേശനം പൂർണമായും സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.