ദേ​ശീ​യ​ദി​നം: അ​ബൂ​ദ​ബി​യി​ലും ദു​ബൈ​യി​ലും പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം

ദു​ബൈ: അ​നു​സ്​​മ​ര​ണ​ദി​ന​വും യു.​എ.​ഇ ദേ​ശീ​യ​ദി​ന​വും പ്ര​മാ​ണി​ച്ച്​ ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ മൂ​ന്നു വ​ രെ ദു​ബൈ​യി​ലും അ​ബൂ​ദ​ബി​യി​ലും പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം. ദു​ബൈ​യി​െ​ല ബ​ഹു​നി​ല പാ​ർ​ക്കി​ങ്​ നി​ല​യ​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള പാ​ർ​ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ സൗ​ജ​ന്യ​മാ​യി വാ​ഹ​ന​ങ്ങ​ളി​ടാ​നാ​വു​ക. ന​വം​ബ​ർ 30ന്​ ​പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം ല​ഭ്യ​മ​ല്ല എ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി പ്ര​ത്യേ​കം ഒാ​ർ​മ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.

അ​ബൂ​ദ​ബി​യി​ൽ ഡി​സം​ബ​ർ ഒ​ന്നി​ന്​ ആ​രം​ഭി​ക്കു​ന്ന പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം നാ​ലാം തീ​യ​തി രാ​വി​ലെ 7.59 വ​രെ തു​ട​രും. പി​ന്നീ​ട്​ ചാ​ർ​ജ്​ ഇൗ​ടാ​ക്കു​മെ​ന്ന്​ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ സ​െൻറ​ർ വ്യ​ക്ത​മാ​ക്കി. നി​രോ​ധി​ത​മോ അ​നു​മ​തി ഇ​ല്ലാ​ത്ത​തോ ആ​യ ഇ​ട​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ്​ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കു​ന്ന​തു​മ​ല്ല.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.