പഠനത്തിനൊപ്പം പാഠ്യേതര മേഖലകളിലും മികവിെൻറ പര്യായമായി മാറിയ യു.എ.ഇയിലെ സ്കൂൾ വിദ്യാർഥികൾ മികവിലേറിയ വഴികൾ കാണിക്കാൻ എത്തുന്നു. എജുകഫേയിലെ ഏറ്റവും ആകർഷണീ യമായ സെഷനുകളിലൊന്നായ ‘ടോപ്പേഴ്സ് ടോക്ക്’ മിടുക്കരിൽ മിടുക്കരുടെ സംഗമത്തിന് സ ാക്ഷ്യം വഹിക്കും. കഴിവ് തെളിയിച്ച യു.എ.ഇയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ ഏറ്റവും മിടുക്കരായ വിദ്യാർഥിക്കൂട്ടം അണിനിരക്കുന്ന ‘ടോപ്പേഴ്സ് ടോക്ക്’ കുട്ടികൾക്ക് പുതിയ കുതിപ്പിനുള്ള ഉൗർജം പകരുന്നതോടൊപ്പം രക്ഷിതാക്കൾക്ക് ഓർത്തുവെക്കാനുള്ള നിർദേശങ്ങളും സമ്മാനിക്കും. വിജയികളുടെ വഴികൾ വ്യത്യസ്തമാണെന്നതു പോലെതന്നെ അവരുടെ അനുഭവങ്ങളും വേറിട്ടതായിരിക്കും. ലക്ഷ്യത്തിലേക്കെത്തുംവരെ, അവർ താണ്ടിയ വഴികളും നേരിട്ട അനുഭവങ്ങളും ലഭിച്ച പ്രോത്സാഹനങ്ങളും ഒടുവിൽ നേടിയെടുത്ത വിജയഗാഥകളുമെല്ലാം നേരിട്ട് കേൾക്കാനും പ്രചോദനമുൾക്കൊള്ളാനുമുള്ള അപൂർവ നിമിഷമാണ് ടോപ്പേഴ്സ് ടോക്ക് ശ്രോതാക്കൾക്ക് സമ്മാനിക്കുക.
മികവിലേക്ക് കുതിച്ച ആ മിടുക്കരുടെ വാക്കുകളിൽ നിങ്ങളുടെ കുട്ടിക്ക് അനുകരിക്കാനാവുന്ന പല മാതൃകകളുമുണ്ടാകും. നമ്മുടെ കുട്ടികൾക്ക് വേറിട്ട വഴി കാട്ടിക്കൊടുക്കാൻ, അവരെ വിജയത്തിലേക്ക് കൈപിടിച്ചുനടത്താൻ ‘ടോപ്പേഴ്സ് ടോക്ക്’ സെഷനിലെ പ്രതിഭകളുടെ വാക്കുകൾ കേൾക്കാതെ പോകരുത്. പ്രവാസലോകത്തെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഗൾഫ് മാധ്യമം സമർപ്പിക്കുന്ന അമൂല്യ ഉപഹാരമായ എജുകഫേ, ആഴത്തിലുള്ള അറിവിനൊപ്പം അതിരുകളില്ലാത്ത ആഹ്ലാദവും സമ്മാനിക്കും. ഇൗമാസം 29, 30 തീയതികളിൽ മുഹൈസിന ദ ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന എജുകഫേ നഗരിയിൽ എത്തിയാൽ പുതുചിന്തകളും പുതുമയേറിയ സ്വപ്നങ്ങളുമായി മടങ്ങാം. സൗജന്യ രജിസ്ട്രേഷനായി www.myeducafe.com സന്ദർശിക്കാം.
കുട്ടികൾക്ക് മിടുക്കരായി മുന്നേറാനുള്ള വിദ്യകൾ പകർന്നുനൽകുന്ന എജുകഫേ, സ്വപ്രയത്നത്തിലൂടെ ലക്ഷ്യം കൈവരിച്ച പ്രതിഭകളുടെ സംവാദത്തിനും വേദിയാവും. ഒാസ്കർ പുരസ്കാരത്തിളക്കം മലയാളക്കരയിലെത്തിച്ച പ്രതിഭ റസൂൽ പൂക്കുട്ടി തെൻറ വഴികൾ ‘റോഡ് ടു ഓസ്കർ’ സെഷനിൽ പങ്കുവെക്കും. കോഴ്സിനു ചേരുന്നതു മുതൽ കരിയറിലേക്ക് ഉയരും വരെയുള്ള എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുന്ന എജുകഫേ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സ്, മാനേജ്മെൻറ് എന്നീ ന്യൂജൻ മേഖലകളിലെ കോഴ്സുകൾ സംബന്ധിച്ചും വ്യക്തമായ മാർഗനിർദേശങ്ങൾ വരച്ചുനൽകും. പുതിയ തലമുറയിലെ കുട്ടികളുടെ സ്വപ്നമായ വിദേശ പഠനം, സ്കോളർഷിപ്പുകൾ തുടങ്ങിയ വിഷയങ്ങളിൽ ഇൗ രംഗത്തെ ഏറ്റവും മികച്ച മാർഗനിർദേശകർ സംവദിക്കാെനത്തും. ഇനിയും വൈകല്ലേ, അക്ഷരങ്ങൾകൊണ്ട് ആഘോഷപ്പൂരം തീർക്കുന്ന അറിവിെൻറ ഉത്സവനഗരിയിലേക്ക് ഇപ്പോൾതന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.