മറ്റുള്ളവരുടെ മനസ്സിലുള്ളത് കണ്ണാടിയിൽ കാണുന്നതുപോലെ കാണാൻ കഴിഞ്ഞെങ്കിൽ... ഒരക ്ഷരം പോലും പറയാതെ തന്നെ തങ്ങളുടെ മനസ്സിലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും മറ്റുള്ളവർക്ക് വായിച്ചെടുക്കാനായെങ്കിൽ... ഇതൊന്നും വെറും സ്വപ്നങ്ങളല്ല, ഒരിക്കലും നടക്കാത്ത വെറും ആ ഗ്രഹങ്ങളുമല്ല. ആഗ്രഹങ്ങൾ യാഥാർഥ്യമാക്കാനും അതിലൂടെ ആഹ്ലാദത്തിെൻറ പുതിയൊരു ലോ കം തീർക്കാനും അവസരമൊരുക്കുകയാണ് അറിവിെൻറ മഹോത്സവ വേദിയായ എജൂകഫേ. വളരെ എളുപ്പത്തിൽ മനസ്സ് വായിച്ചെടുത്ത് ആയിരക്കണക്കിന് മുഖങ്ങളിൽ വിസ്മയം ജനിപ്പിച്ച പ്രമുഖ മെൻറലിസ്റ്റ് നിവിൻ നിരവത്ത്, മനസ്സ് വായിച്ചെടുത്ത് ക്രിയാത്മകമായ ചിന്തകളിലേക്ക് നിങ്ങളെ വഴിതിരിച്ചുവിടാൻ ഗൾഫ് മാധ്യമം ഒരുക്കുന്ന എജൂകഫേയുടെ അഞ്ചാം സീസണിൽ എത്തുന്നു.
മനസ്സിെൻറ ഉള്ളറകൾ തുറന്ന്, വികലമായ ചിന്തകളെ വകഞ്ഞുമാറ്റി, ആകാശത്തോളം ആത്മവിശ്വാസം പകർന്ന്, തെളിഞ്ഞ മനസ്സോടെ പഠിക്കാനും പഠിച്ചുവെച്ചവ അനായാസം ഓർത്തെടുക്കാനും മനസ്സ് കാട്ടുന്ന ജാലവിദ്യയിലൂടെ നിവിൻ നിരവത്ത് നയിക്കുന്ന ‘ഇൻറ്യൂഷന്സ്’ പരിപാടിയിലൂടെ അറിയാനാവും. സൈക്കോളജി, ന്യൂറോ ലിഗ്വിസ്റ്റിക്സ് പ്രോഗ്രാം, ഹിപ്നോസിസ്, ബോഡി ലാംഗ്വേജ്, മൈക്രോ എക്സ്പ്രഷന്, മാജിക് ഇവയെല്ലാം ഒരു കുടക്കീഴില് കൊണ്ടുവരുന്നതാണ് നിവിൻ നിരവത്തിെൻറ മെൻറലിസം. ആൾക്കൂട്ടത്തിൽനിന്ന് തെരഞ്ഞെടുക്കുന്ന ഒരാളുടെ പഴയകാലവും ചിന്തയും ഓർമകളും മനസ്സുമെല്ലാം ഒരേസമയം വായിച്ചെടുത്ത് വിസ്മയിപ്പിക്കുന്ന ഇൗ വിനോദപരിപാടിയിലെ ആ ഒരാൾ ചിലപ്പോൾ നിങ്ങളായേക്കാം. നവംബർ 29, 30 തീയതികളിൽ മുഹൈസിന ദ ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന എജൂകഫേയിൽ പങ്കെടുക്കാൻ സൗജന്യ രജസ്ട്രേഷൻ ഇന്നുതന്നെ പൂർത്തിയാക്കൂ. www.myeducafe.com എന്ന സൈറ്റ് മുഖേനെ രജിസ്ട്രേഷൻ നടത്താം.
പ്രവാസലോകത്തെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഗൾഫ് മാധ്യമം സമർപ്പിക്കുന്ന വിലമതിക്കാനാത്ത ഉപഹാരമായ എജൂകഫേ, ആഴത്തിലുള്ള അറിവിനൊപ്പം അതിരുകളില്ലാത്ത ആഹ്ലാദവും സമ്മാനിക്കുന്നതിനൊപ്പം സ്വപ്രയത്നത്തിലൂടെ ലക്ഷ്യം കൈവരിച്ച പ്രതിഭകളുടെ നീണ്ടനിരയും നിങ്ങളുമായി സംവദിക്കാനെത്തും. ഒാസ്കർ പുരസ്കാരത്തിളക്കം കൊണ്ട് മലയാളക്കരയെ നേട്ടങ്ങളുടെ നെറുകയിലെത്തിച്ച പ്രതിഭ റസൂൽ പൂക്കുട്ടി, ഓസ്കറിലേക്ക് നടന്നടുത്ത വഴിത്താരയിലെ വിശേഷങ്ങൾ പങ്കുവെക്കുന്ന ‘റോഡ് ടു ഓസ്കർ’ സെഷനാണ് അതിൽ പ്രധാനം. പ്രതിസന്ധികളെയും തിരിച്ചടികളെയും ചവിട്ടുപടികളാക്കി, സ്ഥിരോത്സാഹവും കഠിനാധ്വാനവും കൊണ്ടു വിജയംവരിച്ച പ്രതിഭകൾ അണിനിരക്കുന്ന ‘ടോപ്പേഴ്സ് ടോപ്’ കുട്ടികളുടെ ചിന്തകളെ തന്നെ മാറ്റിമറിച്ചേക്കും.
വിദേശ പഠനം, സിവിൽ സർവിസ്, റോബോട്ടിക്സ്, ആർടിഫിഷ്യൽ ഇൻറലിജൻറ്സ്, മാനേജ്മെൻറ്, സ്കോളർഷിപ്പുകൾ തുടങ്ങിയ വിഷയങ്ങളിലെ സാധ്യതകളെക്കുറിച്ച് ഇൗ രംഗത്തെ ഏറ്റവും മികച്ച മാർഗനിർദേശകർ സംസാരിക്കും. പ്രചോദക പ്രഭാഷകർ, അതുല്യ പ്രതിഭകൾ, ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരും കുട്ടികളുമായി സംവദിക്കാനെത്തും. കോഴ്സിെൻറ തെരഞ്ഞെടുപ്പുമുതൽ കരിയറിൽ പുലർത്തേണ്ട സോഫ്റ്റ്സ്കിൽസ് വരെയുള്ള കാര്യങ്ങളിൽ കൃത്യമായി മാർഗനിർദേശം നൽകുന്ന ഇൗ വർഷത്തെ എജുകഫേ അറിവിെൻറ ആഘോഷനിമിഷങ്ങളാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമ്മാനിക്കുന്നത്. ഇനിയും വൈകല്ലേ, ഇന്നു തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കി അറിവിെൻറ മഹോത്സവനഗരിയിൽ ആദ്യമെത്താനുള്ള ഒരുക്കങ്ങൾ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.