ദുബൈ: നിരത്തിലോടുന്ന സൂപ്പർ കാറുകൾ നിരന്നുനിന്ന് മൊബൈൽ കാമറയിലാക്കുന്ന കാർപ്രേ മികൾക്ക് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയൊരുക്കുകയാണ് ദുബൈ നഗരം. ദുബൈ മോട്ടോർ ഷോയുടെ 15ാ ം എഡിഷന് ദുബൈ വേൾഡ് ട്രേഡ് സെൻററിൽ തുടക്കമായി. വ്യത്യസ്തതയും പുതുമയും തീർക്കുന്ന കാ റുകളുടെ കമനീയ കാഴ്ചകൾക്കൊപ്പം ലോകത്തിലെ മികവുറ്റ ആഡംബര കാറുകളും സൂപ്പർ കാറുക ളും പ്രദർശനനഗരിയിലെത്തുന്ന വാഹനപ്രേമികളെ അതിശയിപ്പിക്കുകതന്നെ ചെയ്യും. അക്ഷരാർഥത്തിൽ വിസ്മയിപ്പിക്കുന്നതാണ് കണ്ണിന് കുളിരാകും നിറങ്ങളിൽ മോട്ടോർ ഷോ നഗരിയിൽ ഇടംപിടിച്ചിരിക്കുന്ന സ്പോർട്സ് കാറുകൾ. കൗതുകം തീർക്കുന്ന ക്ലാസിക് കാറുകളുടെ വലിയ ശ്രേണിയും പ്രദർശനത്തിെൻറ ഭാഗമാകുന്നതോടെ കാർപ്രേമികൾക്ക് കാഴ്ചയുടെ പൂരംതന്നെയാണ് ഇനിയുള്ള നാലു ദിവസങ്ങൾ.
ഉച്ചക്ക് ഒരു മണി മുതൽ രാത്രി ഒമ്പതു മണി വരെയാണ് പ്രദർശനം. 40 ദിർഹമാണ് പ്രവേശന ഫീസ്. 12-18 വയസ്സുകാർക്ക് 20 ദിർഹം മതിയാകും. 200 ദിർഹമിെൻറ പാസെടുത്താൽ അഞ്ചു ദിവസവും പ്രവേശിക്കാം. 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കും സ്ത്രീകൾക്കും അവധിദിവസങ്ങളിലൊഴികെ സൗജന്യ പ്രവേശനം അനുവദിക്കും. ലോകത്തിലെ കാർ നിർമാതാക്കളിലെ അതികായന്മാരെല്ലാം ഒരു ഹാളിൽ അണിനിരക്കുന്നതാണ് രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ദുബൈ മോട്ടോർ ഷോയുടെ പ്രത്യേകത. ഇത്തവണയും വിസ്മയങ്ങളും അത്ഭുതങ്ങളും അനാവരണം ചെയ്യാൻ തന്നെയാണ് മുൻനിര കമ്പനികളെല്ലാം മിഡിൽ ഇൗസ്റ്റിലെ ഏറ്റവും വലിയ അന്താരാഷ്്ട്ര മോട്ടോർ പ്രദർശനത്തിനെത്തിയിരിക്കുന്നത്. ബി.എം.ഡബ്ല്യു എക്സ്6 എം50ഐ, 8 സീരീസ് കൂപ്പ് സീരീസുകൾ അവതരിപ്പിക്കുമ്പോൾ സിടി5 സലൂൺ മോഡലുമായാണ് കാഡിലാക് ദുബൈയിലെത്തിയിരിക്കുന്നത്.
ഷെവർലറ്റ് കമ്പനി കോർവെറ്റെ സ്റ്റിൻഗ്രെയും ജാഗ് ജിഎൻ8 എം.പി.വിയും പുതുതായി പുറത്തിറക്കുമ്പോൾ സിയറ ലൈൻഅപ്, അകാഡിയ എന്നീ രണ്ടു മോഡലുകളുമായാണ് ജി.എം.സിയുടെ വരവ്. ഡിഫൻററുമായി ലാൻഡ് റോവർ താരപരിവേഷത്തിനൊരുങ്ങുമ്പോൾ ജി.എൽ.എസ് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് മെഴ്സിഡസ്. തീർന്നില്ല പജേരയും ലാൻസറുമെല്ലാം സാധാരണക്കാരെ കൂടി പരിചയപ്പെടുത്തിയ മിത്സുബുഷി കമ്പനിയും പിന്നിലല്ല, എ.എ.എസ്.എക്സ്, മോെൻററോ സ്പോർട് ക്രോസ്ഓവർ എസ്.യു.വിയുകളും ഒപ്പം ഔട്ട്ലാൻഡർ പി.എച്ച്.ഇ.വിയുമാണ് ദുബൈയിലെത്തിയിരിക്കുന്നത്. കൂടാതെ, പജേറോ ബ്ലാക്ക് എഡിഷനുമുണ്ട്. ചൈനയിലെ വാഹനനിർമാതാക്കളിലെ പ്രധാനിയായ ഹോങ് ക്വി മോട്ടോഴ്സ് എട്ടു ലക്ഷം യു.എസ് ഡോളർ വിലയുള്ള ചൈനയിലെ ഏറ്റവും വിലകൂടിയ ലക്ഷ്വറി വാഹനമായ ഹോങ് ക്വി എൽ5 കാറാണ് പ്രദർശനത്തിന് വെച്ചിട്ടുള്ളത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ഷി ജിൻപിങ് ഉപയോഗിക്കുന്ന കാറെന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്.
മാത്രമല്ല, എച്ച്.എസ്7 എസ്.യു.വി ഹോങ് ക്വി മോട്ടോഴ്സ് ദുബൈയിൽ പുറത്തിറക്കിയിട്ടുമുണ്ട്. ഇലക്ട്രിക് കാറുകളുടെ പുത്തൻ വേർഷനുകളുമായി അസ്പാർക്കും 2020 ജി.എൽ.എസ്, ജി.എൽ.ഇ കൂപ്പെ, ഇ.ക്യു.സി 400 എന്നീ സീരീസുകളുമായി മെഴ്സിഡസ് ബെൻസുമുണ്ട് ദുബൈയിലെ വാഹനപ്രേമികളെ ഹരംകൊള്ളിക്കാൻ. കാർ ആരാധകരുടെ ഇഷ്്ട ബ്രാൻഡായ ബി.എം.ഡബ്ല്യു മൂന്ന് ലക്ഷം ദിർഹം വിലയുള്ള ഇസെഡ്4 എം40ഐ സ്പോർട്ടി, 750എൽ.ഐ എക്സ ഡ്രൈവ് എം സ്പോർട്ട്, നൈറ്റ് സ്കൈ എം850ഐ മോഡലുകളാണ് മോട്ടോർ ഷോ നഗരിയിൽ പ്രദർശിപ്പിക്കുന്നത്. ലോകത്തിലെ മികവുറ്റ 150 കമ്പനികളാണ് 70 രാജ്യങ്ങളുമായി വാഹനവിപണിയിലെ ഏറ്റവും പുതിയ ട്രെൻഡുകളും മോഡലുകളും സുരക്ഷക്കായി ഒരുക്കുന്ന നൂതനവിദ്യകളും മോട്ടോർ സാങ്കേതികവിദ്യകളുമായി വേൾഡ് ട്രേഡ് സെൻററിലെ 85,000 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഹാളുകളിൽ വാഹനപ്രേമികൾക്ക് ആഹ്ലാദം തീർക്കാനെത്തിയിരിക്കുന്നത്. അഞ്ചു ദിവസം നീളുന്ന ദുബൈ മെഗാ മോട്ടോർ പ്രദർശനത്തിൽ ഒരു ലക്ഷത്തിലധികം വാഹന പ്രിയരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.