ദുബൈ: യു.എ.ഇയിൽ ഞായറാഴ്ച വ്യാപകമായി കനത്ത മഴ പെയ്തു. പ്രഭാതത്തിലെ മൂടിക്കെട്ടിയ അ ന്തരീക്ഷത്തിനുപിന്നാലെ കനത്തു പെയ്തു തുടങ്ങിയ മഴ ഉച്ചവരെ ശക്തിയായി. ദുബൈ, അബൂദബി, ഷ ാർജ എമിറേറ്റുകളിലും വടക്കൻ മേഖലകളിലും ശക്തമായിതന്നെ മഴ പെയ്തു. ഇടിമിന്നലോടുക ൂടിയായിരുന്നു മഴ കനത്തത്. അബൂദബിയിൽ കനത്ത കാറ്റോടുകൂടിയായിരുന്നു മഴയുടെ വരവ്. റോഡുകളിൽ പലയിടങ്ങളിലും വെള്ളം കയറിയ നിലയിലാണ്. മിക്കയിടത്തും വെള്ളക്കെട്ടുകളു മുണ്ട്. കനത്ത കാറ്റിൽ അബൂദബിയിലെ ബ്രിട്ടീഷ് എംബസിക്ക് പിന്നിലെ നിർമാണം പുരോഗമിക്ക ുന്ന കെട്ടിടത്തിൽനിന്ന് ക്രെയിൻ വീണു സമീപത്തെ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ച ു. അബൂദബി കോർണിഷിന് സമീപം ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിന് മുകളിൽ വിളക്കുകാൽ തകർന്നുവീണ് കാറിനും കേടുപറ്റി.
കാറ്റും മഴയും കൂടുതല്‍ നാശംവിതച്ചത് അല്‍ഐനിലും ഫുജൈറയിലുമായിരുന്നു. അൽഐനിലുണ്ടായ കനത്ത മഴയിൽ നിരവധി ഇൗത്തപ്പഴ മരങ്ങൾ നിലംപൊത്തി. മരങ്ങള്‍ വീണ് വാഹനങ്ങളും തകര്‍ന്നു. റോഡിലേക്ക് വീണ മരങ്ങള്‍ ഗതാഗതം തടസ്സപ്പെടുത്തി. ദുബൈ നഗരത്തിലും ശക്തമായ മഴ ലഭിച്ചു. റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് വൈകീട്ട് മിക്കയിടത്തും ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മഴ ലഭിക്കാനായി ക്ലൗഡ് സീഡിങ് നടത്തിയതിെൻറ ഫലമായാണ് മഴ കനത്തതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്തെ മിക്ക എയര്‍പോര്‍ട്ടുകളില്‍നിന്നും വിമാനസര്‍വിസ് താളംതെറ്റി. അടുത്തദിവസങ്ങളിലും മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യു.എ.ഇയിൽ ഇന്നും യെല്ലോ അലര്‍ട്ട് തുടരും.
കുത്തിയൊലിച്ചെത്തിയ വെള്ളം ഒഴുകിപ്പോകുന്നതിന് ഡ്രെയ്നേജുകളില്ലാത്തതിനാൽ പല സ്ഥാപനങ്ങളിലും വെള്ളം കയറി. ഉച്ച കഴിഞ്ഞ് മഴക്ക് ശമനമായതോടെ കടകളിൽ നിന്നും മറ്റും വെള്ളം പുറത്തേക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിലായിരുന്നു തൊഴിലാളികൾ. കനത്ത മഴ ഇന്നും തുടരാൻ സാധ്യതയുള്ളതിനാൽ സുരക്ഷാ മുൻകരുതലുകളെടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രമായ ദുബൈ മാളിലേക്ക് വെള്ളം കയറി. ചിലയിടങ്ങളിലുണ്ടായ ചോർച്ചയെ തുടർന്ന് മാളിെൻറ ഒരു ഭാഗത്ത് വെള്ളം കയറിയ നിലയിലായിരുന്നു. എന്നാൽ, മാളിെൻറ പ്രവര്‍ത്തനത്തെ ചോര്‍ച്ച ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ത്വരിതഗതിയിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടതോടെ വളരെ വേഗത്തിൽതന്നെ ദുബൈ മാൾ പ്രവർത്തനം പുനഃസ്ഥാപിക്കാനായി. സാധാരണരീതിയിൽ തന്നെ മാളിെൻറ പ്രവർത്തനം പുനഃസ്ഥാപിച്ചതായും ഉപഭോക്താക്കളെ ബാധിക്കാത്ത വിധത്തിൽ പ്രശ്നപരിഹാരം നടത്തിയതായും എമ്മാർ വക്താവ് അറിയിച്ചു.
മഴ കനത്തതിനെ തുടർന്ന് എമിറേറ്റ്സിലെ പല സ്കൂളുകളും ഭാഗികമായാണ് പ്രവർത്തിച്ചത്. അധ്യയനം തുടങ്ങിയതിനുപിന്നാലെ ക്ലാസുകൾ അവസാനിപ്പിച്ച സ്കൂൾ അധികൃതർ പഠനം നിർത്തിയതായും എന്നാൽ, കുട്ടികൾ സുരക്ഷിതമാണെന്നുമുള്ള സന്ദേശങ്ങൾ രക്ഷിതാക്കൾക്ക് കൈമാറി. അസ്ഥിര കാലാവസ്ഥ മാറുന്ന മുറക്ക് വിദ്യാർഥികളെ സ്കൂൾ ബസുകളിൽ വീട്ടിലെത്തിക്കുമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഫുജൈറ മേഖലയിലെ പല സ്കൂളുകളും കനത്തമഴ കാരണം പ്രവർത്തനം അവസാനിപ്പിച്ചു. ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. ഏറെ നേരം കനത്തുപെയ്ത മഴയിൽ എന്നാൽ, അനിഷ്്ട സംഭവങ്ങളൊന്നുംതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പുലര്‍ച്ചതന്നെ തുടങ്ങിയ മഴ ഏതാണ്ട് 11 മണി വരെ നീണ്ടു. ഇടക്ക് ശക്തിയാർജിക്കുന്ന രീതിയിലായിരുന്നു പെയ്ത്ത്. വരും ദിവസങ്ങളിലും മഴ തുടരുവാനാണ് സാധ്യത. മേഘാവൃതമായ ആകാശമാണ് എങ്ങും കാണുന്നത്.
റോഡ് ഗതാഗതം സ്തംഭിച്ചു
മഴയെ തുടർന്ന് റോഡ് വെള്ളത്തിലമർന്നതോടെ ദുബൈ, ഷാർജ എമിറേറ്റുകളിലെ പ്രധാന റോഡുകളിലുൾപ്പെടെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മഴ കനത്തോടെ റോഡുകളിൽ നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടന്നത്. വെള്ളക്കെട്ടുകളിൽപെട്ട വാഹനങ്ങളുടെ എൻജിനുകളിൽ വെള്ളം കയറി പ്രവർത്തനം നിലച്ചതും ഗതാഗതക്കുരക്ക് രൂക്ഷമാക്കി. ജങ്ഷനുകളിലും സിഗ്നൽ പോയൻറുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വളരെ സമയമെടുത്താണ് വാഹനങ്ങൾക്ക് മുന്നോട്ടു നീങ്ങാനായത്. മഴ ശക്തിപ്പെട്ടതോടെ റോഡ് ഗതാഗതക്കുരിക്കിലമർന്നപ്പോൾ വാഹനമോടിക്കുന്നവർക്കും യാത്രക്കാർക്കും സമയബന്ധിതമായി നിർദേശങ്ങൾ നൽകി ദുബൈ പൊലീസും രംഗത്തെത്തിയിരുന്നു.
ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, മറ്റു റോഡുകളിലും യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് ട്വീറ്റുകളിലൂടെ പൊതുജനങ്ങൾക്ക് നിർദേശം നൽകുകയായിരുന്നു. കനത്ത മഴയെ തുടർന്ന് കരയിലും കടലിലും വ്യോമമാർഗത്തിലും ഗതാഗതം വളരെ ദുസ്സഹമായി. ജുമൈരിയ വില്ലേജ് സർക്ക്ൾ, അൽ ബർഷ 1, അൽ സുഫുഹ്, ദേര ക്ലോക്ക് ടവർ എന്നിവിടങ്ങളിലും മറ്റു നിരവധി റെസിഡൻഷ്യൽ ഏരിയകളിലും വാഹനങ്ങൾ ഏറെ നേരമാണ് കുരുക്കിലായത്.
മഴ വ്യോമഗതാഗതം മുടക്കി വിമാനങ്ങൾ വൈകി
രാജ്യത്തുടനീളം ഞായാറാഴ്ച പെയ്ത കനത്ത മഴയിൽ യു.എ.ഇയിലെ മിക്ക വിമാനസർവിസുകളും താളംതെറ്റി. ശക്തിപ്പെട്ട മഴ ദുബൈ അന്താരാഷ്്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തനത്തെയും ബാധിച്ചു. മഴയെ തുടർന്നുള്ള പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാനങ്ങൾ വൈകുമെന്ന മുന്നറിയിപ്പ് നൽകിയ അധികൃതർ, ഷെഡ്യൂളിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി വെബ്സൈറ്റുകളിൽ നൽകിയാണ് യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടുകൾ പരിഹരിച്ചത്.
ഇന്നും ജാഗ്രത തുടരണം
തിങ്കളാഴ്ചയും കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു. മഴപെയ്തു കുതിർന്ന റോഡുകളിലൂടെയുള്ള ഡ്രൈവിങ്ങിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് പൊലീസും സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകി. ഡ്രൈവ് ചെയ്യുന്നവർ പോകുന്ന സ്ഥലത്തെ സ്ഥിതിഗതികൾ മനസ്സിലാക്കി മാത്രം മുന്നോട്ടു പോകണമെന്നും വേഗം കുറച്ച് വാഹനങ്ങൾ ഓടിക്കണമെന്നും നിർദേശമുണ്ട്. പരമാവധി എടുക്കാവുന്ന സ്പീഡ് 80 കി.മീ ആയി നിജപ്പെടുത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയത്തുള്ള ഡ്രൈവിങ്ങിൽ ഓവർടേക്കിങ്ങും പെട്ടെന്നുള്ള ലൈൻ മാറ്റവും കഴിയുന്നതും ഒഴിവാക്കണം. വെള്ളം കയറിയ സ്ഥലങ്ങളിലൂടെ യാത്രചെയ്യുന്നത് പരമാവധി ഒഴിവാക്കണം. മാത്രമല്ല, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശത്തുകൂടി ഡ്രൈവിങ് പാടില്ല. അസ്ഥിര കാലാവസ്ഥ നിലനിൽക്കുന്നതിനാൽ അത്യാവശ്യമല്ലാത്ത യാത്രകളും ഔട്ടിങ്ങുകളും പാടേ ഒഴിവാക്കണമെന്നും കാലാവസ്ഥ പൂർവസ്ഥിതിയിലാകുന്നതുവരെ ജാഗ്രത തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.