???????? ???????? ?????????? ????? ???????????? ?????????? ??????? ????????? ??????????? ???????????????????

മലയാളി പ്രസാധകന് യു.എ.ഇ മീഡിയ കൗണ്‍സില്‍ അംഗീകാരം

അ​ജ്മാ​ന്‍: യു.​എ.​ഇ നാ​ഷ​ന​ല്‍ മീ​ഡി​യ കൗ​ണ്‍സി​ല്‍ അം​ഗീ​കാ​രം മ​ല​യാ​ളി പ്ര​സാ​ധ​ക​ന്. അ​ജ്മാ​ന്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ബു​ക്ക്‌ ലാ​ന്‍ഡ് ഉ​ട​മ മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി സ​ലിം അ​ബ്​​ദു​ല്‍ റ​ഹ്​​മാ​നെ​യാ​ണ് പ്ര​സാ​ധ​ന വി​ത​ര​ണ​രം​ഗ​ത്തെ മി​ക​വി​ന് നാ​ഷ​ന​ല്‍ മീ​ഡി​യ കൗ​ണ്‍സി​ല്‍ ആ​ദ​രി​ച്ച​ത്. മീ​ഡി​യ കൗ​ൺ​സി​ലി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്ത അ​ജ്മാ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഉ​പ​ഹാ​രം കൈ​മാ​റി. 33 വ​ര്‍ഷ​മാ​യി ഈ ​രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന സ​ലിം അ​ബ്​​ദു​ല്‍ റ​ഹ്മാ​ന്‍ 60ഓ​ളം ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ളും 20 ഫ്ര​ഞ്ച്​ പു​സ്ത​ക​ങ്ങ​ളും അ​റ​ബി​യി​ല്‍ 20ലേ​റെ പു​സ്ത​ക​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. യു.​എ.​ഇ​യി​ല്‍നി​ന്ന്​ അ​റ​ബ് പു​സ്ത​ക​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഏ​ക മ​ല​യാ​ളി കൂ​ടി​യാ​ണ് സ​ലിം.

വേ​ള്‍ഡ് ബെ​സ്​​റ്റ്​ സെ​ല്ല​ര്‍ ബു​ക്കാ​യ യു​വാ​ല്‍ നോ​ഹ് ഹ​രാ​രി​യു​ടെ ‘സാ​പി​യ​ന്‍സ്' എ​ന്ന പു​സ്ത​കം അ​റ​ബി​യി​ലേ​ക്ക് മൊ​ഴി​മാ​റ്റം ന​ട​ത്തി. അ​ടു​ത്ത ഏ​പ്രി​ലി​ല്‍ പ്ര​കാ​ശ​നം ചെ​യ്യാ​നി​രി​ക്കു​ന്ന ഈ ​ഗ്ര​ന്ഥം ഇ​പ്പോ​ള്‍ ത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​ന് കോ​പ്പി​ക​ള്‍ വി​റ്റു​പോ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റ്റൊ​രു ബെ​സ്​​റ്റ്​ സെ​ല്ല​റാ​യ ഇ​ന്ത്യ​ക്കാ​ര​നാ​യ സാ​നി​യ ഇ​സ്നൈ​ന്‍ഖാ‍​െൻറ ഖു​ര്‍ആ​ന്‍ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ബെ​ഡ് ടൈം ​സ്​​റ്റോ​റി​യു​ടെ അ​റ​ബി പ​തി​പ്പ് ഇ​ക്കു​റി ഷാ​ര്‍ജ അ​ന്താ​രാ​ഷ്‌​ട്ര പു​സ്ത​ക​മേ​ള​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഏ​റ്റ​വും പു​തി​യ ആ​റ്​ അ​റ​ബി ഗ്ര​ന്ഥ​ങ്ങ​ള്‍ ഈ ​വ​ര്‍ഷ​ത്തെ പു​സ്ത​ക​മേ​ള​യി​ൽ ഇ​ദ്ദേ​ഹം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.