ഷാർജ: ലോകത്തിന് വായിക്കാനും അക്ഷരങ്ങളിലൂടെ വിസ്മയയാത്ര നടത്താനും വലിയൊരു പുസ്ത കം തുറന്നുവെക്കുകയാണ് സാംസ്കാരിക തലസ്ഥാനമായ ഷാർജ. ലോകത്തിലെ ഏറ്റവും വലിയ മൂന്നാ മത്തെ പുസ്തകമേളയായ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 38ാം പതിപ്പിന് ബുധനാഴ്ച കെ ാടിയേറും. ഷാർജ എക്സ്പോ സെൻററിൽ പുസ്തകമേളയുടെ ഉൗർജസ്രോതസ്സ് ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും.
സാഹിത്യ നൊേബൽ സമ്മാന ജേതാവ് ഒർഹാൻ പാമുഖ്, അമേരിക്കൻ സെൽഫ് ഹെൽപ് എഴുത്തുകാരൻ മാർക് മാൻഷൻ, ടി.വി അവതാരകനും അമേരിക്കൻ എഴുത്തുകാരനുമായ സ്റ്റീവ് ഹാർവെ, കനേഡിയൻ നടി ലിസ റായ്, ഗുൽസാർ, ചലച്ചിത്രതാരങ്ങളായ മനീഷ കൊയ്രാള, ഗുൽഷൻ ഗോവെർ, ഫുഡ് വ്ലോഗർ ശിവേഷ് ഭാട്ടിയ, ഷെഫ് കീർത്തി ബൗട്ടിഖ, ഷെഫ് പങ്കജ് ബദോരിയ, മോട്ടിവേഷൻ സ്പീക്കർമാരായ രാജ് ഷമാനി, റോബിൻ ശർമ, ഇന്ത്യൻ സാഹിത്യരംഗത്തെ പ്രമുഖരായ വിക്രം സേഥ്, അശ്വിൻ സാംഘ്വി, ജീത് തയ്യിൽ, അനിത നായർ, മഗ്സസെ അവാർഡ് ജേതാവും എൻ.ഡി.ടി.വി മാനേജിങ് എഡിറ്ററുമായ രവീഷ് കുമാർ തുടങ്ങി 68 രാജ്യങ്ങളിലെ 173 എഴുത്തുകാരും 28 രാജ്യങ്ങളില്‍നിന്നുള്ള 90 സാംസ്കാരിക വ്യക്തിത്വങ്ങളുമാണ് പുസ്തകമേളയിൽ സംവദിക്കാനെത്തുന്നത്.
രണ്ടായിരത്തിൽപരം പ്രസാധകരാണ് ലോകത്തിലെ വലിയ മേളകളിലൊന്നായ ഷാർജ പുസ്തകനഗരിയിൽ ഈ വര്‍ഷം പുസ്തകക്കൂട്ടങ്ങളുമായെത്തുന്നത്. 10 ദിവസങ്ങളിലായി നടക്കുന്ന മേളയോടനുബന്ധിച്ച് 987 സാംസ്കാരിക പരിപാടികൾ അരങ്ങേറും. അറബ് രാജ്യങ്ങളിലെ മികവുറ്റ 88 നാടകങ്ങള്‍ ഈ വര്‍ഷത്തെ മേളയില്‍ അരങ്ങിലെത്തും. കുട്ടികളുടെ വിഭാഗത്തിലായി 409 വ്യത്യസ്തമായ പരിപാടികളാണ് മേളയിൽ സംഘടിപ്പിക്കുന്നത്. ഒപ്പം നഗരിയിലെത്തുന്ന കുട്ടിക്കൂട്ടങ്ങളെ ആകർഷിക്കുന്നതിനായി 11 സിനിമകളും പ്രദര്‍ശിപ്പിക്കും. സൈപ്രസ്, വെനിസ്വേല, ഇക്വഡോര്‍, എസ്തോണിയ, ഗ്രീസ്, മൊസാംബീക്, സോമാലിയ, ദക്ഷിണ കൊറിയ, തയ്വാന് രാജ്യങ്ങള്‍ ആദ്യമായി എത്തുന്നു എന്ന പ്രേത്യകതകൂടിയുണ്ട് ഇത്തവണത്തെ പുസ്തകമേളക്ക്. അറബ് സാഹിത്യത്തിലെ പ്രമുഖരുടെ വലിയ നിരയും പുസ്തകോത്സവത്തെ സമ്പന്നമാക്കാനെത്തും. വടക്കേ അമേരിക്കന്‍ വന്‍കരയിലെ മെക്സികോയെയാണ് അതിഥിരാജ്യമായി ഈ വർഷം ഷാർജ വരവേൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.