ഷാര്‍ജ: ക്യാര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കല്‍ബ-ഫുജൈറ റോഡിെൻറ ഭാഗങ്ങള്‍ കടല്‍വ െള്ളത്തില് മുങ്ങിയതിനാൽ അടച്ചിട്ടതായി ഷാര്‍ജ പൊലീസ് അറിയിച്ചു. ഒമാന്‍ തീരത്ത് രൂ പപ്പെട്ട ക്യാര്‍, ഏതു സമയവും കല്‍ബ, ഫുജൈറ തീരങ്ങളില്‍ എത്തുമെന്നതിനെക്കുറിച്ച് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരമാലകള്‍ ഏഴടി വരെ ഉയരത്തില്‍ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ട്വീറ്റില്‍ എഴുതി.
റോഡ് വീണ്ടും തുറക്കുന്നതുവരെ ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് പൊലീസ് എല്ലാ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ യാത്രക്കാരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കല്‍ബ തീരത്ത്, പതിവ് തെറ്റിച്ച് ചാകരയും എത്തിയിരുന്നു. കോര്‍ണീഷ് റോഡിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് വെള്ളത്തിലൂടെ നീങ്ങുന്ന വാഹനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.