ഷാർജ: മൂന്നു മാസത്തോളമായി ഷാർജ അൽ ഖാസിമിയ ഹോസ്പിറ്റലിൽ അബോധാവസ്ഥയിൽ കഴിയുന്ന ത ൃശൂർ സ്വദേശി ഉണ്ണികണ്ടത്ത് സലാമിനെ ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ആറു മാസങ്ങ ൾക്കുമുമ്പ് ഷാർജയിലെത്തിയ സലാമിന് ലേബർ ക്യാമ്പിലേക്ക് ഭക്ഷണം തയാറാക്കി നൽകുന്ന ജോലിയായിരുന്നു. നെഞ്ചിൽ അണുബാധയെ തുടർന്ന് രണ്ട് ബ്ലോക്കുണ്ടാവുകയും പിന്നീട് ഹൃദയാഘാതം സംഭവിക്കുകയും ശരീരത്തിെൻറ ഒരു ഭാഗം തളർന്നുപോകുകയുമാണുണ്ടായത്. മൂന്നു മാസത്തോളമായി ഇദ്ദേഹം ഷാർജ അൽ ഖാസിമിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
ഷാർജയിലുള്ള ബന്ധുക്കൾ വിവരമറിയിച്ചതു പ്രകാരം ഇടപെട്ട സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി വിഷയം ദുബൈ ഇന്ത്യൻ കോൺസുലേറ്റിെൻറ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് രോഗിയെ നാട്ടിലേക്കെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഏറ്റെടുക്കുകയായിരുന്നു. നസീർ വാടാനപ്പള്ളിയുടെ അഭ്യർഥനയെ തുടർന്ന് അൽ ഖാസിമിയ ഹോസ്പിറ്റലിലെ രണ്ട് ലക്ഷത്തി മുപ്പതിനായിരം ദിർഹമിെൻറ ബില്ലും അധികൃതർ ഒഴിവാക്കിക്കൊടുത്തു. തൃശൂർ മുറ്റിച്ചൂർ സ്വദേശിയായ സലാമിന് 20 വയസ്സുള്ള ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളുമാണുള്ളത്. സലാമിനെ തുടർ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്. ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ, നിസാർ പട്ടാമ്പി, ഫൈസൽ കണ്ണോത്ത് എന്നിവർ ആശുപത്രിയിൽ സലാമിനെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.