ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്​ റോ​യ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ഷ്യ​ൻ​സ്​ ഫെ​ലോ​ഷി​പ്

ദു​ബൈ: ആ​സ്​​റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ് സ്​​ഥാ​പ​ക ചെ​യ​ർ​മാ​നും എം.​ഡി​യു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ ്പ​ന്​ യു.​കെ​യി​ലെ റോ​യ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ഷ്യ​ൻ ഫെ​ലോ​ഷി​പ് (എ​ഫ.്ആ​ർ.​സി.​പി) ല​ഭി​ച്ചു. ജി.​സി.​സി​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും ആ​രോ​ഗ്യ​പ​രി​ര​ര​ക്ഷ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്കാ​യി ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ൾ മാ​നി​ച്ചാ​ണ്​ ഡോ. ​മൂ​പ്പ​ന്​ ഇൗ ​അം​ഗീ​കാ​രം.
ഹെ​ൻ​ട്രി എ​ട്ടാ​മ​ൻ രാ​ജാ​വി​ൽ​നി​ന്നു​ള്ള റോ​യ​ൽ ചാ​ർ​ട്ട​ർ പ്ര​കാ​രം 1518ൽ ​സ്​​​ഥാ​പി​ക്ക​പ്പെ​ട്ട റോ​യ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ഷ്യ​ൻ​സ്​ ഓ​ഫ് ല​ണ്ട​ൻ, ഇം​ഗ്ല​ണ്ടി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള മെ​ഡി​ക്ക​ൽ സ്​​ഥാ​പ​ന​മാ​ണ്.

രോ​ഗ​നി​ർ​ണ​യം, വ്യ​ക്​​തി​ഗ​ത രോ​ഗി​പ​രി​ച​ര​ണം, ലോ​ക​ജ​ന​ത​യു​ടെ ആ​രോ​ഗ്യം എ​ന്നി​വ മെ​ച്ച​െ​പ്പ​ടു​ത്തു​ന്ന​തി​ന് പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ്വ​ത​​ന്ത്ര​വും രോ​ഗി കേ​ന്ദ്രീ​കൃ​ത​വും വൈ​ദ്യ​ശാ​സ്​​ത്ര​രം​ഗ​ത്തി​​​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ ന​യി​ക്ക​െ​പ്പ​ടു​ന്ന​തു​മാ​യ സം​ഘ​ട​ന​യാ​ണ് റോ​യ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ഷ്യ​ൻ​സ്​ (ആ​ർ.​സി.​പി). കാ​ലി​ക്ക​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ സ്വ​ർ​ണ​മെ​ഡ​ലോ​ടെ എം.​ബി.​ബി.​എ​സും എം.​ഡി​യും പാ​സാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നാ​ണ്​ ചെ​സ്​​റ്റ്​ ഡി​സീ​സി​ൽ ഡി​പ്ലോ​മ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് കാ​ലി​ക്ക​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഞ്ച് വ​ർ​ഷം ​െല​ക്ച​റ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 3000 ഡോ​ക്ട​ർ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തോ​ടെ ഒ​മ്പ​ത്​ രാ​ജ്യ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ആ​സ്​​റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​റി​നു രൂ​പം ന​ൽ​കി​യ​തി​നു പു​റ​മെ വ​ർ​ഷ​ത്തി​ൽ 150 എം.​ബി.​ബി.​എ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ല​ഭ്യ​മാ​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജും ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.