ദുബൈ: പൊതുഗതാഗത സംവിധാനത്തിൽ കൂടുതൽ യാത്രക്കാർക്ക് ആശ്രയമാകുന്ന ബസുകളുടെ ടയ റുകൾ കുറ്റമറ്റതാണോ എന്ന് പരിശോധിക്കാൻ സംവിധാനമൊരുങ്ങുന്നു. ദുബൈ റോഡ് ട്രാൻസ്പോ ർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ ജബൽഅലി സ്റ്റേഷനിലാണ് ഓട്ടോമാറ്റിക് സംവിധാനം സ്ഥാപിക്കുന്നത്. ടയർ കൃത്യമായ അളവിൽ കാറ്റ് നിറച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും തേയ്മാനങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കാനും ഇതുവഴി സാധിക്കും.
ചൂട് കഠിനമാകുന്ന കാലാവസ്ഥയിൽ ടയറിെൻറ ക്ഷമത പരിശോധിക്കാനും ഏറെ സഹായകരമായിരിക്കും പുതിയ സംവിധാനം. സ്മാർട്ട് സിസ്റ്റം യാഥാർഥ്യമാകുന്നതോടെ ടയറുകളുടെ ക്ഷമത മുൻകൂട്ടി പരിശോധിക്കാനാവും. ഇതുവഴി പാതിവഴിയിൽ സർവിസ് നിർത്തലാക്കുന്ന പ്രവണത ഒഴിവാക്കാനാവും. മാത്രമല്ല, സുരക്ഷിതവും സുഗമവുമായ സർവിസ് ഉറപ്പുവരുത്താനും സാധിക്കും - മെയിൻറനൻസ് ഏജൻസി ഡയറക്ടർ അബ്ദുല്ല അൽ മംമസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.