ജബൽ ജൈസിനെ അണിയിച്ചൊരുക്കൂ, ലക്ഷം ദിർഹം സമ്മാനം

റാസൽഖൈമ: ജി.സി.സിയിൽ അതിവേഗം വളരുന്ന വിനോദസഞ്ചാരകേന്ദ്രമായ റാസൽഖൈമയിലെ വിനോദ-സാഹസിക സഞ്ചാരികളുടെ ഇഷ്​ടയിട മായ ജബൽ ജൈസി​​െൻറ വികസനം ലക്ഷ്യം വെച്ച് നവീന ആശയങ്ങൾക്കായി മത്സരം ഒരുക്കുന്നു. രാജ്യത്തി​​െൻറ പൈതൃകം ഉയർത്ത ിപ്പിടിക്കുകയും പ്രകൃതിക്ക്​ സംരക്ഷണമൊരുക്കുകയും ചെയ്യുന്ന സന്ദേശങ്ങ​ളടങ്ങിയ ആശയങ്ങൾക്കായാണ്​ റാക് വിനോദ സഞ്ചാര വകുപ്പ് മത്സരം സംഘടിപ്പിക്കുന്നത്​. സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപങ്ങൾ, വ്യക്തികൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം.

ഏറ്റവും നല്ല ആശയം അവതരിപ്പിക്കുന്നവർക്ക്​ ലക്ഷം ദിർഹമാണ്​ സമ്മാനം.പെയിൻറിങ്ങുകൾ, സ്കെച്ചുകൾ, ഫോട്ടോഗ്രഫി,ഡിജിറ്റൽ ഇമേജിങ്​, ഗ്രാഫിക്സ്​ തുടങ്ങിയവ സമർപ്പിക്കാം. ആവശ്യമായ സൗകര്യങ്ങൾ റാക് വിനോദ സഞ്ചാര വകുപ്പ് ഒരുക്കി നൽകുമെന്ന് റാക് വിനോദ സഞ്ചാര വകുപ്പ് സി.ഇ.ഒ റാകി ഫിലിപ്പ് പറഞ്ഞു. താൽപര്യമുള്ളവർ നവംബർ 20നകം www.jebeljais.ae/think-for-the-peak/ വിലാസത്തിൽ ആശയങ്ങൾ സമർപ്പിക്കണം. വിജയിയെ ഡിസംബർ 22 ന് പ്രഖ്യാപിക്കും.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.